കോട്ടയം മെഡിക്കൽ കോളേജിലെ 270 കോടിയുടെ സർജിക്കൽ ബ്ലോക്ക് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം : ആരോഗ്യമന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി
തിരുവനന്തപുരം : കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ 270 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ – ദേവസ്വം മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്തുനല്‍കി. നിർമ്മാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനല്‍കിയത്. ഇതുകൂടാതെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്തുവാനും നിർമ്മാണത്തിലെ പിഴവുകളും പോരായ്മകളും കണ്ടെത്താനുമാണ് നിർദേശം. പരിശോധനയിലൂടെ കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനും ആവശ്യമായ അടിയന്തിര സുരക്ഷാ നടപടികൾ സ്വീകരിക്കുവാനും അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 2026 ഫെബ്രുവരി 16 നാണ് കഴിഞ്ഞ സർക്കാർ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്കുള്ളിൽ കെട്ടിടത്തിലെ സീലിംഗ് പലതവണ തകർന്നുവീണത് വലിയ ആശങ്കയ്ക്കിടയാക്കി. രോഗികളുടെയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ജീവനുഭീഷണിയാകുന്ന തരത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ സുരക്ഷയും നിർമ്മാണത്തിന്റെ ഗുണനിലവാരവും ഇതോടെ ആശങ്കയിലായി.
സീലിംഗ് തകർച്ചയ്ക്കുപുറമെ കെട്ടിടത്തിന്റെ സിവിൽ, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമ്മാണം നടത്തിയത്, നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും മേൽനോട്ടവും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. നിർമ്മാണച്ചുമതല ജതാൻ കൺസ്ട്രക്ഷനാണ് നൽകിയിരുന്നതെങ്കിലും പ്രവൃത്തികൾ മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയതായും ആരോപണമുണ്ട്. കരാർ വ്യവസ്ഥകൾ പാലിച്ചിരുന്നോ, ഉപകരാർ നൽകുന്നതിൽ ചട്ടലംഘനങ്ങളുണ്ടായോ, നിർമ്മാണ പ്രവൃത്തികളുടെ നിർവഹണത്തിലും മേൽനോട്ടത്തിലും വീഴ്ചകളുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.
ആവർത്തിച്ചുണ്ടായ നിർമ്മാണപ്പിഴവുകളുടെ പശ്ചാത്തലത്തിൽ നിർമ്മാണത്തിന്റെ ഗുണനിലവാരം, അംഗീകൃത സാങ്കേതിക സവിശേഷതകളുടെ പാലനം, പ്രവൃത്തികളുടെ മേൽനോട്ടം, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം സമഗ്രമായി പരിശോധിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. കോടികൾ ചെലവഴിച്ച് നിർമ്മിച്ച ആശുപത്രി കെട്ടിടത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ആരോഗ്യ വകുപ്പ് മുൻഗണന നൽകുന്നതെന്നും അതിനാൽ അടിയന്തിരമായി അന്വേഷണങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്തബ ഖമനെയി
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ





