ബി എല്‍ എം സാമ്പത്തിക തട്ടിപ്പ് കേസ് ; സ്ഥാപകാംഗം ആര്‍.പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി: ഭാരത് ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി( ബി എല്‍ എം) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപകാംഗം ആര്‍. പ്രേംകുമാറിനെതിരെ നിര്‍ണായക കണ്ടെത്തലുകളുമായി ഇഡി. പ്രേംകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 103 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. പോര്‍ഷെ, റോള്‍സ് റോയ്സ്, മെഴ്സിഡസ് തുടങ്ങിയ ആഡംബര കാറുകളും 7,400 ഗ്രാം സ്വര്‍ണാഭരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സൊസൈറ്റിയില്‍ നിക്ഷേപിച്ചവരില്‍ നിന്ന് പിരിച്ച പണം പ്രേംകുമാര്‍ സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ സ്വത്തുക്കള്‍ വാങ്ങാനും ഉപയോഗിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിനായി 320 ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നവംബര്‍ നാലിനാണ് ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസ് കേരളത്തിലും ചെന്നൈയിലുമായി 12 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, വയനാട് ജില്ലകള്‍ക്കു പുറമേ ചെന്നൈയിലും പരിശോധന നടന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു നടപടി.കേരള പോലീസ് ആര്‍ പ്രേംകുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സൊസൈറ്റിയുടെ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം പ്രേംകുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എഫ്‌ഐആറിലെ ആരോപണം. ഈ പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചതായും സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ പണയപ്പെടുത്തി വായ്പയെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും അന്വേഷണത്തില്‍ ആരോപിക്കുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ





