2027 ലെ പൊതു അവധികൾ കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തു
തിരുവനന്തപുരം: 2027 ലെ പൊതു അവധികൾ കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. 2026 നവംബർ മൂന്നിന് ചേർന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് 2027 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. 17 അവധികളും 48 നിയന്ത്രിത അവധികളുമാണുള്ളത്.
_ _
പൊങ്കൽ, റിപ്പബ്ലിക് ദിനം, ഇദുൽ ഫിത്തർ (റംസാൻ), ദുഃഖവെള്ളി, രാമനവമി, മഹാവീർ ജയന്തി, ഈദുൽ സുഹ (ബക്രീദ്), ബുദ്ധ പൂർണിമ, മുഹറം, മിലാദ്-ഉൻ-നബി / ഇദ്-എ-മിലാദ് (പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം), സ്വാതന്ത്ര്യദിനം, മഹാത്മാ ഗാന്ധിയുടെ ജന്മദിനം, ദസറ (മഹാനവമി), ദസറ (വിജയദശമി), ദീപാവലി, ഗുരു നാനാക്കിന്റെ ജന്മദിനം, ക്രിസ്മസ്.
ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 10), ഈദുൽ സുഹ (ബക്രീദ്) (മേയ് 17), മുഹറം (ജൂൺ 15), പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഓഗസ്റ്റ് 14) എന്നീ നാല് അവധി ദിനങ്ങൾ സംസ്ഥാന ഗവൺമെന്റിൻ്റെ പട്ടികയിൽ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന ഗവൺമെന്റ് ഈ അവധി ദിവസങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ, മാറിയ തീയതി മാത്രമായിരിക്കും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കും പൊതു അവധിയായി കണക്കാക്കുക.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ





