Skip to content

പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത

തിരുവനന്തപുരം : പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത. അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശത്തിന് ശേഷമാകും ക്രൈം ബ്രാഞ്ചിൻറെ അന്തിമ തീരുമാനം. ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിനെ പഴിച്ചാണ് അഡീഷനൽ സെക്രട്ടറി ആർ ഹരി മൊഴി നൽകിയത്. പുറത്താക്കണമെന്ന മുൻ ഗവർണ്ണറുടെ ശുപാർശ ഒരുവശത്ത്. ശുദ്ധീകരണം ഉറപ്പെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് മറുവശത്ത്. അതിനിടെയാണ് ചെയർമാൻ പ്രതിപ്പട്ടികയിലേക്ക് എത്താനുള്ള സാധ്യത കൂടുന്നത്. ചെയർമാനെ കുരുക്കുന്ന രീതിയിലാണ് ചില അംഗങ്ങളും പിഎസ് സി സെക്രട്ടറിയും നൽകിയ മൊഴികൾ. ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നത് ചെയർമാനാണ്.

എഴുത്തുപരീക്ഷാ മൂല്യനിർണ്ണയം നടത്തുന്നവരെ തീരുമാനിക്കുന്നതും ചെയർമാൻ നേരിട്ട് തന്നെ എന്നൊക്കെയാണ് മൊഴികൾ. നിർണ്ണായകമായ പല തീരുമാനങ്ങളും കൂട്ടായ ആലോചനയില്ലാതെ സെക്രട്ടറിയെ അറിയിക്കാതെ സ്വന്തം നിലക്ക് എംആർ ബൈജു എടുക്കുന്നുവെന്നാണ് മൊഴികൾ. ചെയർമാനും അറസ്റ്റിലുള്ള ആർ ഹരിയും തമ്മിലുള്ള ബന്ധം ഇതിനകം വ്യക്തമാണ് രണ്ടുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇന്നലെ ക്രൈം ബ്രാഞ്ച് നീക്കം. പക്ഷെ ചെയർമാൻ സഹകരിച്ചില്ല. ഹൈക്കോടതിയുടെ അന്തിമവിധി വരട്ടെയെന്നും ഇന്നലെ ഔദ്യോഗിക തിരക്കുകളുണ്ടെന്നുമായിരുന്നു വാദം. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെയർമാന് നോട്ടീസ് നൽകും. ചെയർമാനെയും ഹരിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ശ്രമം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

Share on WhatsApp

Share this story

പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത pathanamthittamedia.com