Skip to content

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ തീരുമാനം. കോഴ്സ് ഫീസിൽ 10 ശതമാനം വർധന വരുത്താനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് പുതുക്കിയ നിരക്ക് ബാധകമാകും. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർധനയുമായി ബന്ധപ്പെട്ട നടപടി സർവകലാശാല സ്വീകരിച്ചത്. 30 ശതമാനം ഫീസ് വർധനയെന്ന നിർദേശമാണ് ആദ്യം അജണ്ടയായി അവതരിപ്പിച്ചത്. എന്നാൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഈ നിർദേശത്തെ എതിർത്തു. തുടർന്നാണ് വർധന 10 ശതമാനമായി പരിമിതപ്പെടുത്തിയത്. 10% ഫീസ് വർധനവ് എന്നതിനെയും ഇടത് സിൻഡിക്കേറ്റ് വിദ്യാർത്ഥി പ്രതിനിധി എതിർത്തു. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന കോഴ്സുകൾക്കാണ് പുതുക്കിയ ഫീസ് നിരക്ക് ബാധകമാകുക.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  3. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

Share on WhatsApp

Share this story

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ തീരുമാനം pathanamthittamedia.com