സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ നിലപാട് ആവർത്തിച്ച് റോജി എം ജോൺ
കൊച്ചി: കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ നിലപാട് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ വെല്ലുവിളിയുടെ സ്വഭാവത്തിലേക്ക് അവർ പോവുകയാണെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു. വെല്ലുവിളിയുടെ സ്വഭാവത്തില്‍ മുന്നോട്ടു പോകുമ്പോള്‍ അതൊക്കെ കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ തിരിച്ചുവരണം, അവര്‍ പഠനം തുടരണമെന്ന് തന്നെയാണ് ആഗ്രഹം. കാമ്പസിലല്ല എവിടെയായാലും സമരങ്ങളോട് വിയോജിപ്പില്ല. എന്നാല്‍ അക്രമത്തെ അംഗീകരിക്കില്ലെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്ന നടപടിയാണ് സുപ്രീംകോടതിയിൽ ഉണ്ടായത്. വിദ്യാർത്ഥികളുടെ ഹർജി ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി സിംഗിൾ ബെഞ്ചിലേക്ക് വിട്ടു.
സിംഗിൾ ബെഞ്ച് വിഷയം അടിയന്തിരമായി തീർപ്പാക്കണമെന്ന് നിർദേശം നൽകി. വിദ്യാർത്ഥികളുടെ ഹാജർ നില സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും സിംഗിൾ ബെഞ്ച് തീരുമാനം എടുക്കുക. ഹർജികളിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ വീണ്ടും പരീക്ഷ നടത്താമെന്ന് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഉത്തരവ് ഉണ്ടായാല്‍ അവരുടെ താല്‍പര്യം സംരക്ഷിക്കപ്പെടണം. അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സര്‍വകലാശാലയ്ക്കുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കരിയര്‍ അവസാനിക്കരുതെന്ന് എന്നും കോടതി നീരീക്ഷിച്ചു. 65 ശതമാനത്തിൽ അധികം ഹാജർ ഉണ്ടെന്നും ഹൈക്കോടതിയിൽ പ്രതീക്ഷയുണ്ടെന്നും വിദ്യാർഥികൾ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേതൃത്വം





