മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയിൽ നിർണ്ണായക സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ
തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ ഹെലികോപ്റ്റർ യാത്ര ക്രമീകരിച്ചത് മുമ്പ് സർക്കാരിന് ഹെലികോപ്റ്റർ സേവനം നൽകിയിരുന്ന കമ്പനിയാണെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയെ അറിയിച്ചു. സെപ്റ്റംബർ 21-ന് കോഴിക്കോടേക്ക് നടത്തിയ പ്രത്യേക വിമാന യാത്രയിലൂടെ മുഖ്യമന്ത്രി യാതൊരുവിധ സാമ്പത്തിക നേട്ടവും കൈപ്പറ്റിയിട്ടില്ലെന്നും അത്യാവശ്യമായ ഔദ്യോഗിക ആവശ്യത്തിനായാണ് ഈ യാത്രാസൗകര്യം ഉപയോഗിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
സാമൂഹ്യ പ്രവർത്തകനായ കെഎം ഷാജഹാൻ നൽകിയ പരാതിയിന്മേൽ ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിന് നോട്ടീസ് അയച്ചത്. 2023-ൽ സംസ്ഥാന സർക്കാർ മൂന്ന് വർഷത്തേക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്ന ചിപ്സൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏകദേശം 20 ലക്ഷത്തോളം രൂപ വരുന്ന യാത്രാച്ചെലവ് വഹിച്ചതെന്നും, കരാർ കാലാവധി കഴിഞ്ഞിട്ടും കമ്പനി സേവനം നൽകിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു പരാതിയിലെ ആരോപണം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി





