ഇന്ത്യൻ തീരങ്ങളിൽ 2024 – 25 വര്‍ഷം കരയ്ക്കടിഞ്ഞത് 161 കടൽ സസ്തനികൾ : സി.എം.എഫ്.ആർ.ഐ.
കൊച്ചി : ഇന്ത്യൻ തീരങ്ങളിൽ 2024 – 25 വര്‍ഷത്തില്‍ 161 സമുദ്ര സസ്തനികൾ കരയ്ക്കടിഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) കണ്ടെത്തി. ഇതിൽ 113 എണ്ണം ഗോവയിലാണ്. കേരളത്തിൽ 13 റിപ്പോർട്ടുകളാണ് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച ജി.ഐ.എസ്. അധിഷ്ടിത മാപ്പ് സി.എം.എഫ്.ആർ.ഐ. വികസിപ്പിച്ചു. സി.എം.എഫ്.ആർ.ഐ. യിൽ നടക്കുന്ന അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണ് പഠനം അവതരിപ്പിച്ചത്. തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികൾ കരയ്ക്കടിയുന്നത് കൂടുതലായി നടക്കുന്ന തീരപ്രദേശങ്ങൾ തിരിച്ചറിയാനും സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടായിരുന്നു സി.എം.എഫ്.ആർ.ഐ. യുടെ പഠനം.
സീനിയർ സയന്‍റിസ്റ്റ് ഡോ.രതീഷ് കുമാർ രവീന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ കൂടുതലായി കരയ്ക്കടിഞ്ഞത് ഡോൾഫിനാണ്. 82 ഡോള്‍ഫിനുകളാണ് കരയ്ക്കടിഞ്ഞത്. സി.എം.എഫ്.ആർ.ഐ.യുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ വിദഗ്ധരും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇന്ത്യൻ തീരങ്ങളിൽ നിന്ന് വിരവശേഖരണം നടത്തിയത്. മറൈൻ മാമൽ റിസർച്ച് ആൻഡ് കൺസർവേഷൻ നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ ഡേറ്റ ബേസുകൾ വഴി ക്രമീകരിച്ച വിവരങ്ങൾ പഠനത്തിനായി ഉപയോഗിച്ചു. ജി.ഐ.എസ്. സാങ്കേതികവിദ്യ ഉപയോഗിച്ച് കടൽ സസ്തനികളുടെ കരയ്ക്കടിയൽ വിവരങ്ങൾ തത്സമയം നൽകുന്ന ഇറന്‍ററാക്ടീവം പ്ലാറ്റ് ഫോമും സി.എം.എഫ്.ആർ.ഐ. വികസിപ്പിച്ചിട്ടുണ്ട്. 32 ഇനം കടൽ സസ്തനികളുമായി ബന്ധപ്പെട്ട 1,300 ഓളം ഭൗമശാസ്ത്ര വിവര പോയിന്‍റ്കൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരയ്ക്കടിഞ്ഞ സ്ഥലം, ജീവിവർഗം, സംഭവം നടന്ന സമയം, മരണകാരണം എന്നിവ ഇതിലൂടെ എളുപ്പത്തിൽ വിശകലനം ചെയ്യുവാന്‍ സാധിക്കും. കാര്യക്ഷമമായ റിപ്പോർട്ടിംഗ് ശൃംഖലയിലൂടെ ഗവേഷകർക്കും നയരൂപീകരണ വിദഗ്ധർക്കും പരിസ്ഥിതി സംരക്ഷണ ഏജൻസികൾക്കും മുൻഗണനാ മേഖലകൾ തിരിച്ചറിയാനും ഭീഷണികൾ പഠിക്കാനും അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത് സഹായകരമാകുമെന്ന് ഡോ.രതീഷ് കുമാർ രവീന്ദ്രൻ പറഞ്ഞു. ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം, സി.എം.എഫ്.ആർ.ഐ., മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം നടത്തുന്നത്. സമാപന സമ്മേളനം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.ശ്രീനിവാസ കുമാർ തുമ്മല ഉദ്ഘാടനം ചെയ്യും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി





