ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു
ലിസ്ബന്‍ : പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയ താരം. 234 മത്സരങ്ങള്‍ പോര്‍ച്ചുഗലിനായി കളിച്ചു. 146 ഗോളുകളും അദ്ദേഹം നേടി. 5 തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോള്‍ ഏറ്റവും കൂടതല്‍ ബാല്ലണ്‍ ഡി ഓര്‍ നോമിനേഷന്‍ കിട്ടിയ താരം കൂടിയാണ്. സമാനതകളില്ലാത്ത കരിയറിനാണ് 41ാം വയസില്‍ ഇതിഹാസ താരം വിരാമമിടുന്നത്. പോര്‍ച്ചുഗലിനായി 2003ല്‍ അരങ്ങേറി. പ്രശസ്തമായ ഏഴാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് താരം ദേശീയ ടീമിന്റെ പടിയിറങ്ങുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Sports
More More from Sports newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി
-
ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു





