‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി : മന്ത്രി കെ.മുരളീധരന്‍ ലോഗോ പ്രകാശനം ചെയ്തു
പന്തളം : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം ആരോഗ്യത്തോടെ ശരണയാത്ര’ ബോധവത്കരണ ക്യാമ്പയിന്‍റെ ലോഗോ പ്രകാശനം ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ നിര്‍വഹിച്ചു. പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എം.പി., സി.വി.ശാന്തകുമാര്‍ എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറും ശബരിമല ആരോഗ്യ വകുപ്പ് സംസ്ഥാന നോഡല്‍ ഓഫീസറുമായ ഡോ.ജെ.മണികണ്ഠന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി.തോമസ്, ആരോഗ്യ വകുപ്പ്, ദേവസ്വം, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തുന്ന ഓരോ ഭക്തന്‍റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയിലും വിവിധ ഇടത്താവളങ്ങളിലും വിപുലമായ ആരോഗ്യ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍, അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഹൃദയസംബന്ധമായ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവ തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടും.
പ്രായമായ തീര്‍ത്ഥാടകരും വിവിധ ജീവിതശൈലീ രോഗങ്ങളുള്ളവരും മലകയറ്റത്തിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകളും ആരോഗ്യ ബോധവത്കരണവും ക്യാമ്പയിന്‍റെ ഭാഗമായി ശക്തിപ്പെടുത്തും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷിതമായ ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്‍റെയും വിവിധ വിഭാഗങ്ങളുടെയും ഏകോപനത്തിലൂടെ തീര്‍ത്ഥാടനകാലം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യത്തോടെ ശരണയാത്ര, ബോധവത്‌കരണ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി
-
ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു





