Skip to content

ഒമാനിൽ പ്രവാസി റിക്രൂട്ട്‌മെന്റിന് പുതിയ നിയമം ; 45 ദിവസത്തിനകം തൊഴിലാളികൾ രാജ്യത്തെത്തണം

മസ്‌കത്ത് : ഒമാനിലേക്ക് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ പാലിക്കേണ്ട പുതിയ വ്യവസ്ഥകളും സാമ്പത്തിക ബാധ്യതകളും വിശദീകരിച്ച് തൊഴിൽ മന്ത്രാലയം. 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് ഇൻഷുറൻസ് പരിരക്ഷയും 5,000 ഒമാനി റിയാലിന്റെ സാമ്പത്തിക ഗ്യാരന്റിയും നിർബന്ധമാകും. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം തൊഴിലാളികളെ ഒമാനിലെത്തിക്കുകയും വേണം. റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമകളുമായി നടത്തിയ ശിൽപശാലയിലാണ് പുതിയ നിയമത്തിലെ വ്യവസ്ഥകൾ മന്ത്രാലയം വിശദീകരിച്ചത്. മന്ത്രിയുടെ തൊഴിൽക്ഷേമ ഉപദേഷ്ടാവ് ഡോ. സൈഫ് ബിൻ മുഹമ്മദ് അൽ ബുസൈദി പുതിയ നിയമം ഏജൻസികൾക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളും അവരുടെ ആശങ്കകളും ചർച്ച ചെയ്തു. 390/2026-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

Share on WhatsApp

Share this story

ഒമാനിൽ പ്രവാസി റിക്രൂട്ട്‌മെന്റിന് പുതിയ നിയമം ; 45 ദിവസത്തിനകം തൊഴിലാളികൾ രാജ്യത്തെത്തണം pathanamthittamedia.com