Skip to content

സിറിയയുടെ പുനർനിർമാണം : 403 ദശലക്ഷം ഡോളറിലേറെ സഹായവുമായി സൗദി

റിയാദ്: യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമാണത്തിന് 403 ദശലക്ഷം ഡോളറിലേറെ (ഏകദേശം 3,600 കോടി രൂപ) വികസന വായ്പ അനുവദിച്ച് സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സിറിയൻ പ്രസിഡന്‍റ്​ അഹ്മദ് അൽ ഷറാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാറുകൾ ഒപ്പിട്ടത്​. സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്‍റ്​ (എസ്എഫ് ഡി) സി.ഇ.ഒ സുൽത്താൻ അൽ മർഷദും സിറിയൻ ധനമന്ത്രി മുഹമ്മദ് യിസർ ബർനിയയുമാണ് കരാറുകളിൽ ഒപ്പുവെച്ചത്. വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ നിർണായക മേഖലകളിൽ നടപ്പാക്കുന്ന ആറ് പദ്ധതികൾക്കായാണ് വായ്പാ കരാറുകൾ ഒപ്പുവെച്ചത്.

അലപ്പോ താപവൈദ്യുത നിലയത്തിലെ ജനറേറ്റിങ് യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് 90 ദശലക്ഷം ഡോളറാണ് അനുവദിച്ചത്. ഏകദേശം 50 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കുടിവെള്ള വിതരണ സംവിധാനം നവീകരിക്കുന്നതിന് 30 ദശലക്ഷം ഡോളറിന്റെ പദ്ധതിയും കരാറിലുണ്ട്. വിവിധ ഗവർണറേറ്റുകളിലായി മൂന്ന് ലക്ഷം സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിക്കും. ഏകദേശം 15 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. വിവിധ ഗവർണറേറ്റുകളിലായി 25 സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ നിർമിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും സജ്ജീകരിക്കുന്നതിനുമായി 105 ദശലക്ഷം ഡോളർ അനുവദിക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

സിറിയയുടെ പുനർനിർമാണം : 403 ദശലക്ഷം ഡോളറിലേറെ സഹായവുമായി സൗദി pathanamthittamedia.com