Skip to content

ഇടക്കാല തിരഞ്ഞെടുപ്പ് തോൽവി : നയങ്ങളിൽ മാറ്റം വരുത്തണം ; ട്രംപിന് പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം

വാഷിങ്ടൺ : ഇടക്കാല തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം നേരിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നയങ്ങളിൽ മാറ്റം വരുത്തണമെന്നും ഇറാനുമായുള്ള യുദ്ധവും താരിഫുകളും ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ എന്നാൽ തിരഞ്ഞെടുപ്പ് തോൽവി തിരിച്ചടിയായി കാണുന്നില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇംപീച്ച്മെന്റ് നേരിടേണ്ടി വരുമെന്ന വാർത്തകളും ട്രംപ് തള്ളി. ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിൽ ഭൂരിപക്ഷം ലഭിച്ചതിൽ ആശങ്കയില്ല. ഇംപീച്ച് ചെയ്യാനുള്ള നീക്കം ഡെമോക്രാറ്റിക് പാർട്ടിയെ നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് അറിയിച്ച് ‍ഡെമോക്രാറ്റിക് പാർട്ടി രം​ഗത്തെത്തി. നീക്കത്തിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഡെമോക്രാറ്റ് സെനറ്റർ ചക്ക് ഷൂമർ അറിയിച്ചു. ഇറാനിൽ നടത്തുന്ന ആക്രമണം എന്തിനെന്ന് പോലും അമേരിക്കൻ ജനതയ്ക്ക് അറിയില്ലെന്നും സർക്കാർ ഫണ്ടിംഗിൽ പുതിയ നിയന്ത്രണം കൊണ്ടുവരുമെന്നും ചക്ക് ഷൂമർ വ്യക്തമാക്കി.

അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാണേറ്റത്. തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ഡോണൾഡ് ട്രംപും ജെഡി വാൻസും സ്ഥിരീകരിച്ചിരുന്നു. റിപ്പബ്ലിക്കൻമാർക്ക് തിരിച്ചടി നേരിട്ടത് അവരുടെ അനുയായികൾ പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് വിട്ടുനിന്നതുകൊണ്ടല്ലെന്ന് വാൻസ് എക്‌സിൽ പങ്കുവച്ച ദീർഘമായ പ്രസ്താവനയിൽ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

ഇടക്കാല തിരഞ്ഞെടുപ്പ് തോൽവി : നയങ്ങളിൽ മാറ്റം വരുത്തണം ; ട്രംപിന് പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം pathanamthittamedia.com