Skip to content

പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ച് അമൂല്‍

അഹമ്മദാബാദ് : പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ച് അമൂല്‍. ഒരുലിറ്റര്‍ നെയ്യിന് 50 രൂപയും 500 ഗ്രാം ബട്ടറിന്റെ പാക്കിന് 15 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഉത്പാദന ചെലവ് ഉയര്‍ന്നതിനെ തുടർന്നാണിത്. അമൂൽ ടേബിൾ ബട്ടർ, അമൂൽ നെയ്യ്, അമൂൽ പശുവിൻ നെയ്യ് എന്നിവയുടെ വിലയിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് ക്ഷീര സഹകരണ സംഘം പ്രസ്താവനയിൽ അറിയിച്ചു. പാൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ വില വർദ്ധന. ’36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയില്‍ ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ദ്ധനവ് കാരണം വെണ്ണയുടെയും നെയ്യിന്റെയും വില വര്‍ദ്ധിപ്പിക്കാന്‍ അമൂല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്’- കമ്പനി പറഞ്ഞു.

പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. നേരത്തെ 500 ഗ്രാം വെണ്ണയുടെ വില 310 രൂപയായിരുന്നു. 325 രൂപയാണ് പുതിയ വില. അമൂല്‍ നെയ് ലിറ്റര്‍ പാക്കിന് 630 രൂപയ്ക്ക് പകരം 680 രൂപയായി. പശുവിന്‍ നെയ് ലിറ്ററിന് 695 രൂപയില്‍ നിന്ന് 735 രൂപയായും വര്‍ദ്ധിച്ചു. ഉത്സവകാലം അടുത്തെത്തിയിരിക്കെ ബ്രാൻഡഡ് നെയ്യിനുള്ള ആവശ്യം വർദ്ധിച്ചതും പ്രാദേശിക വിപണിയിൽ ലഭ്യത കുറഞ്ഞതുമാണ് വില ക്രമീകരണത്തിന് കാരണമായത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ച് അമൂല്‍ pathanamthittamedia.com