Skip to content

പരാജയത്തിനു പിന്നാലെ വൈറ്റ് ഹൗസിലെ നിർമാണ പ്രവർത്തനങ്ങളിൽ വാചാലനായി ട്രംപ്

വാഷിങ്ടൻ : ഡെമോക്രാറ്റുകൾ തനിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് മുതിർന്നാൽ, അത് അവരുടെ പാർട്ടിയെ തകർക്കുമെന്ന് യുഎസ് പ്രഡിഡന്റ് ഡോണാൾഡ് ട്രംപ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം നേരിട്ടതിനു പിറ്റേന്ന്, വരാൻ സാധ്യതയുള്ള ഇംപീച്ച്‌മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അവർ അങ്ങനെ ചെയ്താൽ അത് ഡെമോക്രാറ്റിക് പാർട്ടിയെ നശിപ്പിക്കുമെന്നാണ് കരുതുന്നത്. തനിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കാൻ യാതൊരു കാരണവുമില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം നേരിട്ടതിനു പിന്നാലെ, മാധ്യമങ്ങളെ കണ്ട ട്രംപ് വൈറ്റ് ഹൗസിലെ നിർമാണ പദ്ധതികളെക്കുറിച്ചാണ് വാചാലനായത്. വൈറ്റ് ഹൗസ് ബാൾറൂമിന്റെ നിർമാണ സ്ഥലത്ത് വെച്ച് നടന്ന ചടങ്ങിൽ, 41 മിനിറ്റിലധികമാണ് ട്രംപ് കെട്ടിട നിർമാണത്തെക്കുറിച്ചും തന്റെ മറ്റ് പദ്ധതികളെക്കുറിച്ചും സംസാരിച്ചത്.

സീലിങ്ങിന്റെ ഉയരം, തൂണുകൾ, ഫ്ലോർ പ്ലാനുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. സുപ്രീം കോടതിയിലെ തൂണുകൾക്ക് സമാനമായ ലൈംസ്റ്റോൺ തൂണുകൾ അടുത്ത ആഴ്ച സ്ഥാപിക്കുമെന്നും ഫിനിഷിങ്ങിനായി ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അത്യാധുനിക ബങ്കറിനെക്കുറിച്ചാണ് ട്രംപ് സംസാരിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

പരാജയത്തിനു പിന്നാലെ വൈറ്റ് ഹൗസിലെ നിർമാണ പ്രവർത്തനങ്ങളിൽ വാചാലനായി ട്രംപ് pathanamthittamedia.com