സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം ; ഐടി നിയമങ്ങളിൽ മാറ്റം വരുന്നു
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സമഗ്രമായ മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കുള്ള നിയമപരമായ സംരക്ഷണം പിൻവലിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി 2000ത്തിലെ ഐടി ആക്ടിൽ ഭേദഗതി വരുത്തും. പ്രതിപക്ഷത്തിന്റെയും സർക്കാർ വിരുദ്ധവുമായ പ്രചാരണങ്ങൾക്കും സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ കൂടുതൽ പ്രചാരം നൽകുന്നുണ്ടെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് തീരുമാനം. ജൂലൈയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ഓൺലൈനായി പിന്തുണ ഏകോപിപ്പിക്കുന്നതിൽ ഇൻസ്റ്റാഗ്രാം വഹിച്ച പങ്കും ചർച്ചകളെ സ്വാധീനിച്ചതായാണ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങൾ വെറും സന്ദേശവാഹകർ മാത്രമല്ലെന്നും, ആൾക്കാർ എന്ത് കാണണമെന്ന് തീരുമാനിക്കുന്ന അൽഗോരിതങ്ങൾ നിർമിക്കുന്നത് അവരാണെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമന്ത്രിയുടെ വീഡിയോ മെറ്റ നീക്കം ചെയ്തതും, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെടുന്നെന്ന പരാതികളും ഡീപ്‌ഫെയ്ക്കുകളുടെ വ്യാപനത്തെക്കുറിച്ചും ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളും നിയന്ത്രണങ്ങൾ വേഗത്തിലാക്കാൻ കാരണമായിട്ടുണ്ട്. ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും ഇത്തരത്തിൽ കർശന നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷ ഇല്ലാതാകുകയും സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പ്ലാറ്റ്‌ഫോമുകൾ നിർബന്ധിതരാവുകയും ചെയ്തേക്കാം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി





