Notice
സര്‍ക്കാര്‍ അറിയിപ്പുകള് : പത്തനംതിട്ട ജില്ല
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, സി.സി.ടി.വി. കോഴ്സുകളിലേക്കും പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യമായ ഡി.സി.എ., വേര്‍ഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ – പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ എന്ന വിലാസത്തിലോ 9526229998 എന്ന നമ്പരിലോ ബന്ധപ്പെടണം.
–
പട്ടികജാതി വികസന വകുപ്പ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു, തത്തുല്യം. പ്രായപരിധി 18 – 45. ഗ്രാമപഞ്ചായത്ത്, നഗരസഭകളിലേക്ക് നിയമിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഫോമിന്റെ മാതൃക ജില്ലാ, ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ : 0468 2322712.
സര്‍ക്കാര്‍ കലണ്ടര്‍ വില്‍പ്പനയ്ക്ക്
2027 ലെ സര്‍ക്കാര്‍ കലണ്ടര്‍ പത്തനംതിട്ട ജില്ലാ ഫോറം സ്റ്റോറില്‍ ലഭിക്കും. ഒരു കലണ്ടറിന് 40 രൂപയാണ് വില. പത്ത് കലണ്ടറുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 2271109.
–
അഭിമുഖം
സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.) പത്തനംതിട്ട ജില്ലാ ഓഫീസിലെ സിവില്‍ എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, അക്കൗണ്ടന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, നൈറ്റ് വാച്ച്മാന്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്കും ബി.ആര്.സി.കളിലെ എം.ഐ.എസ്. കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കും കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് നവംബര്‍ ഒന്‍പത് മുതല്‍ 13 വരെ തിരുവല്ലയിലെ എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസില്‍ അഭിമുഖം നടത്തും. അഭിമുഖ തീയതി, സമയം എന്നിവ ഇ – മെയില്‍, ടെലിഫോണ്‍ മുഖേന ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. വിവരങ്ങള്‍ ജില്ലാ പ്രോജക്ട് ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട, ഗവണ്മെന്റ് മോഡല്‍ ഹൈസ്കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689101 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 0469 2600167.
–
ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്ക് സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം
സി.ഡി.എ. ചെന്നൈയുടെ നേതൃത്വത്തില്‍ ഡിഫന്‍സ്, ഫാമിലി പെന്‍ഷന്‍കാരുടെ പെന്ഷന് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനും വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുമായി സൗജന്യ സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം’ നവംബര്‍ 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തില്‍ നടത്തും. വിവിധ റെക്കോര്‍ഡ് ഓഫീസുകളുടെയും ബാങ്ക് സി.പി.പി.സി. കളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. ഫോണ്‍ : 0468 2961104.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു
-
മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ





