Skip to content

Opinion

ശബരിമല തീർത്ഥാടനം : നിലയ്ക്കലിൽ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക്

നിലയ്ക്കല്‍ : 2026 – 27 ശബരിമല തീർത്ഥാടന സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആവശ്യമായ മുന്നൊരുക്കങ്ങൾ ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമല നട തുറക്കാനിരിക്കെ നിലയ്ക്കലിൽ തീർത്ഥാടകർ കടുത്ത ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകിട്ട് നാലുമണിയായിട്ടും അവസാനിച്ചില്ല. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകേണ്ട നിരവധി തീർത്ഥാടകർ മണിക്കൂറുകളായി വഴിയിൽ കുടുങ്ങിക്കിടന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഈ ദിവസം തീർത്ഥാടകരുടെ വലിയ തിരക്കനുഭവപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം മുൻകൂട്ടി അറിയാവുന്ന ദേവസ്വം ബോർഡ് ആവശ്യമായ ഗതാഗത ക്രമീകരണങ്ങളും തീർത്ഥാടകർക്കുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതായിരുന്നു.

കഴിഞ്ഞ മാസം പമ്പയിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും നടത്തിയിരുന്നു. എന്നാൽ പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങാതെ പ്രവർത്തനങ്ങളിൽ അത് പ്രതിഫലിക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഒരു ദിവസം നടതുറക്കുന്നതിനുപോലും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ വരാനിരിക്കുന്ന മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും ശക്തമാണ്. വിശ്വാസികളുടെയും തീർത്ഥാടകരുടെയും യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കേണ്ടത് ദേവസ്വം ബോർഡിന്‍റെയും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെയും ഉത്തരവാദിത്തമാണ്. തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തർ വഴിയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യമാണന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

  2. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  3. എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി

  4. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  5. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

Share on WhatsApp

Share this story

ശബരിമല തീർത്ഥാടനം : നിലയ്ക്കലിൽ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് pathanamthittamedia.com