ജില്ലയില്‍ ‘ക്യാമ്പസ് ടു ബൂത്ത്’ പ്രത്യേക വോട്ടര്‍ ബോധവത്കരണ ക്യാമ്പയിന്‍ നടന്നു
പത്തനംതിട്ട : അര്‍ഹരായ മുഴുവന്‍ യുവ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ‘ക്യാമ്പസ് ടു ബൂത്ത്’ പ്രത്യേക ബോധവത്കരണ കാമ്പയിന്‍ നടന്നു. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനാധിപത്യ പ്രക്രിയയില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യാമ്പസുകളില്‍ ഒരുക്കിയിട്ടുള്ള ക്യാമ്പസ് റ്റു ബൂത്ത് അവസരം പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സജീവ പങ്കാളികളാകണമെന്നും ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ.റെനി പി.വര്‍ഗീസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് നവാസ്, ആറന്മുള നിയോജകമണ്ഡലം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ റോസ്‌ന ഹൈദ്രോസ്, സ്വീപ് നോഡല്‍ ഓഫീസര്‍ അജിന്‍ ഐപ്പ് ജോര്‍ജ്ജ്, പി.ടി.എ. പ്രസിഡന്‍റ് അഡ്വ.ഹന്‍ സലാഹ് മുഹമ്മദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ബേബി, ഇ.എല്‍.സി. കോര്‍ഡിനേറ്റര്‍മാരായ വി.ടി. മിന്‍റോ, സൗമ്യ ജോസ് എന്നിവര്‍ സംസാരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു





