Skip to content

കളക്ടര്‍ ഇടപെട്ടു : കൊല്ലന്‍പടിയിലെ ഓടയുടെ അപകടാവസ്ഥയ്ക്ക് പരിഹാരമായി

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൊല്ലന്‍പടി ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി തുറന്നുകിടന്നിരുന്ന ഓടയ്ക്ക് സ്ലാബ് സ്ഥാപിച്ചു. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍റെ അടിയന്തിര ഇടപെടലിനെത്തുടര്‍ന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യം പരിഹരിച്ചത്. സമീപത്തെ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകള്‍ ദിവസേന ആശ്രയിക്കുന്ന പാതയാണിത്. ഓട തുറന്നുകിടന്നത് കാല്‍നട യാത്രക്കാര്‍ക്ക് വലിയ സുരക്ഷാ ഭീഷണിയായിരുന്നു. ഓടയില്‍ വീണ് കുട്ടികളടക്കം നിരവധി പേര്‍ക്ക് മുന്‍പ് പരിക്കേറ്റിട്ടുണ്ട്.

അപകട സാധ്യത സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ഓടയ്ക്ക് മുകളില്‍ ഉടന്‍ സ്ലാബ് സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ലാബുകള്‍ സ്ഥാപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രദേശത്തെ ദീര്‍ഘകാലത്തെ പരാതിക്കും ഇതോടെ പരിഹാരമായി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

  2. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  3. എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി

  4. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  5. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

Share on WhatsApp

Share this story

കളക്ടര്‍ ഇടപെട്ടു : കൊല്ലന്‍പടിയിലെ ഓടയുടെ അപകടാവസ്ഥയ്ക്ക് പരിഹാരമായി pathanamthittamedia.com