കോന്നി മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര റേഡിയോളജി ദിനാഘോഷം നടന്നു
കോന്നി : കോന്നി മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര റേഡിയോളജി ദിനാഘോഷം നടന്നു. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.മഞ്ജുശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.എ.ഷാജി അധ്യക്ഷത വഹിച്ചു. റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ അജിത് അനന്തകൃഷ്ണന്‍, നഴ്സിംഗ് സൂപ്രണ്ട് കെ.ആര്‍.സിന്ധുമോള്‍, റേഡിയോളജി വിഭാഗം സീനിയര്‍ റെസിഡണ്ടുമാരായ ഡോ.അഞ്ചിത, ഡോ.ഭവ്യ ശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
രോഗനിര്‍ണയത്തിലും ചികിത്സയിലും റേഡിയോളജി വഹിക്കുന്ന നിര്‍ണ്ണായക പങ്ക്, ആധുനിക ഇമേജിംഗ് സംവിധാനങ്ങള്‍, റേഡിയേഷന്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അറിവുപകരാന്‍ പരിപാടികള്‍ സഹായകമായി. നവംബര്‍ ഒന്‍പത് വരെ മെഡിക്കല്‍ കോളേജില്‍ പൊതുജനങ്ങള്‍ക്കായി റേഡിയോളജി പ്രദര്‍ശനം തുടരും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു
-
മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ
-
അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി





