Skip to content

റാന്നി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ‘നടനിക 2 കെ 26 ന് നവംബര്‍ ഏഴിന് തുടക്കം

റാന്നി : വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ‘നടനിക 2 കെ 26 ന് വെച്ചൂച്ചിറയിൽ നവംബര്‍ ഏഴിന് തുടക്കമാകും. രചനാ മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കം കുറിക്കുന്നത്. റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ 78 വിദ്യാലയങ്ങളിൽ നിന്നായി 2500 ൽ അധികം കലാ പ്രതിഭകളാണ് മത്സരാർത്ഥികളായി പങ്കെടുക്കുന്നത്. കലോത്സവത്തിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 ന് പഴകുളം മധു എം.എല്‍.എ. നിർവഹിക്കും. പഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്.രമാദേവി അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ. അഡ്വ.പ്രമോദ് നാരായൺ മുഖ്യ സന്ദേശം നൽകും. ഏഴ് വേദികളിലായാണ് മത്സരം നടക്കുക. സി.എം.എസ്. എൽ.പി. സ്കൂൾ, എ.ടി.എം. ഓഡിറ്റോറിയാം, വൈ.എം.സി.എ. ഹാൾ, ലിറ്റിൽ ഏഞ്ചൽസ് ഹാൾ, സെന്‍റ് ജോസഫ് ചർച്ച് പാരീഷ് ഹാൾ, ക്ഷീരോത്പാദക സംഘം മിനി ഹാൾ എന്നിവിടങ്ങളിലായാണ് വേദികളൊരുക്കിയിരിക്കുന്നത്.

ഹരിത കലോത്സവമായി സ്കൂൾ കലോത്സവത്തെ മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ചെയ്തുവരുന്നത്. കുട്ടികൾക്ക് നാടൻ ഭക്ഷ്യ വിഭവങ്ങൾ നൽകുന്നതിലേക്ക് വേണ്ട ക്രമീകരണങ്ങളാണ് ഭക്ഷണ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. ഇതിനായി കലവറ നിറയ്ക്കലിലൂടെ നാട്ടിൽ നിന്നും കാർഷിക വിഭവങ്ങളും പച്ചക്കറികളും സമാഹരിച്ചിരുന്നു. നടനിക 2 കെ 26 എന്ന് പേര് നൽകിയിരിക്കുന്ന സ്കൂൾ കലോത്സവത്തിന്‍റെ ലോഗോ തയാറാക്കൽ മത്സരത്തിൽ വെച്ചൂച്ചിറ കോളനി ജി.എച്ച്.എസ്.എസ്. വിദ്യാർത്ഥി സച്ചിൻ സതീഷ് വിജയിയായി. കലോത്സവത്തിന്‍റെ നടത്തിപ്പിലേക്കായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചാണ് ഒരുക്കങ്ങൾ നടന്നു വരുന്നത്.

കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര റാലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്.രമാ ദേവി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.ജോൺസൺ അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ മേഴ്‌സി ഫിലിപ്പ്, പഞ്ചായത്ത്‌ അംഗങ്ങളായ ടി.കെ.ജെയിംസ്, രാജി വിജയകുമാർ, അനീഷ് കുന്നപ്പുഴ, ലിനോജ്‌ കണായങ്കൽ, റെസി ജോഷി, സോമൻ കാവാരി, ബിന്ദു തോമസ്, ഷാജി കൈപ്പുഴ, അമൽ എബ്രഹാം, ലിനി ജയൻ, മഞ്ജു മോളിക്കൽ, ഷിജി, അനു, സതീഷ് കെ.പണിക്കർ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, ഷൈനു ചാക്കോ, ഫെമി ഹേമന്ത്, അംബി പള്ളിക്കൽ, ഡോ.മനു വർഗീസ്, സെലിൻ പി.രാജൻ എന്നിവർ നേതൃത്വം നൽകി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

  2. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  3. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  4. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

  5. മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ

Share on WhatsApp

Share this story

റാന്നി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ‘നടനിക 2 കെ 26 ന് നവംബര്‍ ഏഴിന് തുടക്കം pathanamthittamedia.com