സാമ്പത്തിക തട്ടിപ്പ് : ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍
പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പ് കേസിൽ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി ചങ്കഴിത്തറ വടക്കേത്തിൽ മധുവിന്‍റെ മകൻ ആദിത്യൻ മധു (22), തെക്കേക്കര കുറത്തികാട് വടക്കേടത്ത് വീട്ടിൽ സുനിലിന്‍റെ മകൻ അമൽ വി.എസ്. (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്‍റെ സ്വർണപ്പണയ സ്ഥാപനത്തിൽ പ്രതികൾ അഞ്ചുലക്ഷം രൂപയ്ക്ക് സ്വർണം പണയംവെച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം വൈകുന്നേരത്തോടെ അഞ്ചുലക്ഷം രൂപ പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. എന്നാൽ തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പണമായിരുന്നു ഇത്തരത്തിൽ പരാതിക്കാരന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതോടെ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറ്റം ചെയ്യുന്നതിലെ ഇടനിലക്കാരനായി പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ടും ഉൾപ്പെടുകയും അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുകയും ചെയ്തു.
ഈ ഇടപാടിലൂടെ പരാതിക്കാരന് സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായതായാണ് കേസ്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൊടുമൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. നവംബർ അഞ്ചിന് രാത്രിയോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്‍റെ നേതൃത്വത്തിൽ എസ്.ഐ. ഷിജു പി. സാം, ഉദ്യോഗസ്ഥരായ അനീഷ് ഗീവർഗീസ്, അമീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു
-
മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ





