Skip to content

വൈ.എം.സി.എ. അഖില ലോക പ്രാർത്ഥനാവാരത്തിന് നവംബര്‍ എട്ടിന് തുടക്കമാകും

പത്തനംതിട്ട : വൈ.എം.സിഎ. ഒരാഴ്ചക്കാലം നടത്തുന്ന അഖില ലോക പ്രാർത്ഥനാവാരത്തിന് പത്തനംതിട്ടയിൽ നവംബര്‍ എട്ടിന് തുടക്കമാകും. ” ഇത്തരം ഒരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത് ” എന്നതാണ് നവംബർ എട്ട് മുതൽ 15 വരെ നടക്കുന്ന വാരാചരണത്തിൻ്റെ മുഖ്യ ചിന്താവിഷയം. നവംബര്‍ എട്ട് ഞായറാഴ്ച വൈകിട്ട് 5.30 ന് പത്തനംതിട്ട വൈ.എം.സി.എ. ഹാളിൽ മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ അധ്യക്ഷത വഹിക്കും. വാരാചരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ക്രൈസ്തവ ഗാനങ്ങളടങ്ങിയ പുസ്തകം സബ് റീജിയണൽ ചെയർമാൻ റവ.ഫാ.ഷൈജു കുര്യൻ പ്രകാശനം ചെയ്യും. വിവിധ ദിവസങ്ങളിൽ ജോർജ്ജ് കോശി മൈലപ്ര, റവ.ഫാ.ലൈജു മാത്യൂ, മോൾസി സാം, കെ.വി.തോമസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

11 ന് ബുധനാഴ്ച വൈകിട്ട് 8 മണിക്ക് സൂം പ്ലാറ്റ് ഫോമില്‍ നടക്കുന്ന പ്രാർത്ഥന സംഗമം സി.എസ്.ഐ. മലബാർ ഡയോസിസ് ബിഷപ്പ് ഡോ.റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്യും. 15 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്തയും കുടുംബസംഗമം അബിൻ വർക്കി എം.എൽ.എയും ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത മുഖ്യസന്ദേശം നൽകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രാർത്ഥനാവാരചരണത്തിൽ ബൈബിൾ പഠനം, പ്രഭാഷണം, പ്രാർത്ഥനാ കൂട്ടായ്മ, പ്രാർത്ഥനാ സംഗമം, കുടുംബ സമ്മേളനം, ആദരം എന്നിവ നടക്കുമെന്ന് സെക്രട്ടറി എബെൽ മാത്യൂ , മിഷൻ ആൻഡ് ഡവലപ്മെൻ്റ് കമ്മറ്റി ചെയർമാൻ വി.ടീ.ഈശോ എന്നിവർ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

  2. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  3. എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി

  4. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  5. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

Share on WhatsApp

Share this story

വൈ.എം.സി.എ. അഖില ലോക പ്രാർത്ഥനാവാരത്തിന് നവംബര്‍ എട്ടിന് തുടക്കമാകും pathanamthittamedia.com