Skip to content

ബംഗളൂരുവിൽ ഏഴ് വയസുള്ള കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ അടിച്ചുകൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവർ കുറ്റം സമ്മതിച്ചു

ബംഗളൂരു: ബംഗളൂരുവിലെ രാജാജി നഗറിൽ ഏഴ് വയസുള്ള കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ അടിച്ചുകൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവർ കുറ്റം സമ്മതിച്ചു. കുടുംബപ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടെന്ന കാരണത്താലാണ് ഭാര്യയെയും ഭാര്യാമാതാവും അളിയന്മാരുമടക്കം ഏഴ് പേരെ വധിച്ചതെന്ന് ടാക്സ് ഡ്രൈവർ ഇന്ദുശേഖർ പറഞ്ഞു. രാജാജി നഗറിലെ ഭാഷ്യം നഗറിലാണ് സംഭവം.20 വർഷങ്ങൾക്ക് മുൻപാണ് ഇന്ദുശേഖറും സുനിതയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും സുനിതക്ക് സ്വന്തം വീടുമായി പരിധിയിൽ കവിഞ്ഞ അടുപ്പമുണ്ടായിരുന്നെന്നും ഇക്കാരണത്താൽ ഇരുവരും തമ്മിൽ പലപ്പോഴായി വഴക്കുണ്ടാകാറുണ്ടെന്നും പോലീസ് പറഞ്ഞു.

തങ്ങളുടെ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ കുടുംബം നിരന്തരമായി ഇടപെടുന്നതിലുള്ള ദേഷ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഭാര്യ സുനിതയെയാണ് ഇയാള്‍ ആദ്യം വകവരുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മിക്കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം, മൃതദേഹം പൊതിഞ്ഞെടുത്ത് തൊട്ടടുത്ത നന്ദി ഹിൽസിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അയല്‍വാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍, ഭാര്യ സുഹൃത്തുക്കളോടൊപ്പം യാത്ര പോയതാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്നും കള്ളം പറയുകയും ചെയ്തു.

തൊട്ടടുത്ത ദിവസം അളിയന്മാരായ ശിവകുമാറിനെയും ശങ്കറിനെയും വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇവരുടെ ഭാര്യമാരായ നളിനി, ദിവ്യ, ഭാര്യമാതാവ് രൂപാവതി, ശങ്കറിന്റെ ഏഴ് വയസ് മാത്രം പ്രായമുള്ള മകന്‍ പുനീത് എന്നിവരെയും ഇയാള്‍ നിഷ്‌കരണം കൊന്നുകളഞ്ഞെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇരകളെ ഒന്നിന് പിറകെ ഓരോരുത്തരെയായി വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച അമ്മിക്കല്ലും മറ്റ് ആയുധങ്ങളും പോലീസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഇവ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  2. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  3. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

  4. മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ

  5. അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി

Share on WhatsApp

Share this story

ബംഗളൂരുവിൽ ഏഴ് വയസുള്ള കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ അടിച്ചുകൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവർ കുറ്റം സമ്മതിച്ചു pathanamthittamedia.com