Skip to content

പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരത്തിൽ വ്യക്തമായിരുന്നു. കുട്ടിയുടെ തല ശക്തമായി ഇടിപ്പിച്ചുണ്ടായ മുറിവാണെന്നും കെട്ടിടത്തിൽ നിന്ന് വീണുണ്ടായ മുറിവല്ലെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. അസം സ്വദേശിയായ മൂന്ന് വയസുകാരൻ വിറ്റുപാന്‍റെ മരണം കൊലപാതകമെന്ന സംശയത്തിനിടെയാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നത്.

കുഞ്ഞിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണ്. കെട്ടിടത്തിൽ നിന്ന് താഴെ വീണ് ഉണ്ടായ പരിക്കല്ലെന്നും ശക്തിയായി ഭിത്തിയിൽ ഇടിപ്പിച്ചപ്പോൾ ഉണ്ടായ പരിക്കാണെന്നുമാണ് പ്രാഥമിക വിവരം. കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നെന്ന് അമ്മയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടാനച്ഛൻ മൊഹേശ്വർ കുട്ടിയെ നിരന്തരം മർദിച്ചിരുന്നുവെന്ന് അയൽവാസികളും പറയുന്നു. ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതെന്നായിരുന്നു രണ്ടാനച്ഛൻ പോലീസിനോട് പറഞ്ഞത്. മുഖത്തും ദേഹത്തും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ അമ്മയേയും സഹോദരിയേയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  2. മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ

  3. അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി

  4. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

  5. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു ; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

Share on WhatsApp

Share this story

പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു pathanamthittamedia.com