സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു ; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
ബെംഗളൂരു: കർണാടകയിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും കൂട്ടിയതോടെ ജനരോഷത്തിൽ എരിയുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം ഈടാക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്. നിരക്ക് വർധനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോൾ പ്രധാനമന്ത്രിയോട് ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെടാനാണ് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മറുപടി നൽകുന്നത്. കർണാടകയുടെ സ്വന്തം ബ്രാൻഡായ ‘നന്ദിനി’ വിപണിയിൽ എത്തിക്കുന്ന പാലിനും തൈരിനും നെയ്യിനും കഴിഞ്ഞാഴ്ചയാണ് സർക്കാർ വില കുത്തനെ കൂട്ടിയത്. പാലിന് ലിറ്ററിന് 8 രൂപയുടെ വർധനയും തൈരിന് 14 രൂപയുടെ വർധനയും വരുത്തിയപ്പോൾ നെയ്യിന് കൂടിയത് ലിറ്ററിന് 135 രൂപയാണ്. അൺസാൽട്ടഡ് വെണ്ണയ്ക്ക് 105 രൂപയും കൂടി. ക്ഷീര കർഷകരെ സഹായിക്കാനെന്ന പേരിലെടുത്ത ഈ നടപടി ജനരോഷം ക്ഷണിച്ച് വരുത്തിയതിന്റെ അലയൊലികൾ അടങ്ങും മുന്നേയാണ് ബസ് ചാർജ് വർധനയുടെ രൂപത്തിൽ അടുത്ത ആഘാതം എത്തിയിരിക്കുന്നത്. ബുധനാഴ്ച വരെ 6 രൂപയുണ്ടായിരുന്ന മിനിമം ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച അർധരാത്രി പിന്നിട്ടതോടെ 10 രൂപയായി.
ബിഎംടിസി ബസുകളിൽ 35 ശതമാനവും കർണാടക ആർ.ടി.സി. ഉൾപ്പെടെയുള്ള മറ്റ് മൂന്ന് ഗതാഗത കോർപ്പറേഷനുകളിൽ 23 ശതമാനവുമാണ് ടിക്കറ്റ് നിരക്കിലെ വർധന. ഇതോടെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശക്തി പദ്ധതിയുടെ പേരിൽ കയ്യടി നേടിയ സർക്കാരിന് രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. വീട്ടിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ, അതേ വീട്ടിലെ പുരുഷന്മാരിൽ നിന്ന് സർക്കാർ പലിശയടക്കം ഈടാക്കുകയാണെന്നാണ് പരിഹാസം. പ്രതിപക്ഷം ഈ വിമർശനം ഏറ്റുപിടിക്കുമ്പോൾ സംസ്ഥാനത്തുടനീളം പ്രതിഷേധവുമായി പൊതുജനം തെരുവിലിറങ്ങുന്ന സാഹചര്യമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
കര്‍ണാടകയില്‍ വില്‍ക്കുന്ന ഇ20 പെട്രോളില്‍ 30 ശതമാനത്തിലേറെ എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി
-
ഒബിസി ക്രീമിലെയര്‍ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി
-
ബംഗളൂരുവിൽ ഏഴ് വയസുള്ള കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ അടിച്ചുകൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവർ കുറ്റം സമ്മതിച്ചു
Most read
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
-
എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
പ്രിയദർശിനി സൗജന്യയാത്രക്കെതിരെ വ്യാജപ്രചരണം , ഗതാഗത മന്ത്രിയുടെ ഓഫീസ് പരാതി നൽകി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു


