ഒബിസി ക്രീമിലെയര്‍ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ഒബിസി ക്രീമിലെയര്‍ (മേല്‍ത്തട്ട്) മാനദണ്ഡവുമായി ബന്ധപ്പെട്ട മാര്‍ച്ച് 11ലെ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹർജി സുപ്രിംകോടതി അനുവദിച്ചില്ല. വിധി നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ മതിയായ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ബോധിപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. വിധി നടപ്പാക്കാന്‍ നേരത്തെ ആറ് മാസത്തെ സമയം കോടതി മാര്‍ച്ചില്‍ അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെ ഇപ്പോള്‍ എട്ട് ആഴ്ച കൂടി സമയം അനുവദിച്ചിരിക്കുകയാണ്.
മാതാപിതാക്കളുടെ ശമ്പള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയര്‍ പദവി നിര്‍ണയിക്കാന്‍ കഴിയില്ലെന്നായിരുന്നു മാര്‍ച്ച് 11ന് സുപ്രിംകോടതി പുറപ്പടുവിച്ച വിധി. ഉദ്യോഗാര്‍ഥികള്‍ ഒബിസി ക്രീമിലെയറിലാണോ, നോണ്‍-ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാന്‍ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും കോടതി പറഞ്ഞിരുന്നു. ഉദ്യോഗാര്‍ഥികളുടെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ വഹിക്കുന്ന തസ്തികയും പദവികളും ഉള്‍പ്പെടെ ക്രീമിലെയര്‍ നിര്‍ണയത്തിന് പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം മാര്‍ച്ച് 11ന് പുറപ്പെടുവിച്ച വിധിയിലെ മുൻകാല പ്രാബല്യം കോടതിക്ക് മുന്നിലുള്ള കേസുകളിലെ കക്ഷികൾക്ക് മാത്രമാണ് ബാധകമെന്നും മുന്‍കാല നിയമനങ്ങള്‍ക്ക് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ പൂര്‍ത്തിയായ നിയമനങ്ങള്‍, സര്‍വീസ് അലോക്കേഷന്‍, കേഡര്‍ വിന്യാസം, സീനിയോറിറ്റി എന്നിവ പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. അതേസമയം 2025ലെ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒബിസി ഉദ്യോഗാര്‍ഥികളുടെ സര്‍വീസ് അലോക്കേഷന്‍ മാര്‍ച്ച് 11ലെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരീക്ഷാഫലം മാര്‍ച്ച് ആറിന് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍വീസ് അലോക്കേഷന്‍ നടപടികള്‍ വിധി വന്ന സമയത്ത് പൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ പുതിയ മാനദണ്ഡങ്ങള്‍ ഈ ഉദ്യോഗാര്‍ഥികള്‍ക്ക് ബാധകമാകും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു
-
മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ





