Skip to content

പ്രിയദർശിനി സൗജന്യയാത്രക്കെതിരെ വ്യാജപ്രചരണം , ഗതാ​ഗത മന്ത്രിയുടെ ഓഫീസ് പരാതി നൽകി

തിരുവനന്തപുരം : കെ എസ് ആർ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ​ഗതാ​ഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പോലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സാജുവാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന് പരാതി നൽകിയത്. പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് സർക്കാർ ജിവനക്കാരെ പൂർണ്ണമായി ഒഴിവാക്കും എന്ന പോസ്റ്ററാണ് കഴിഞ്ഞ നാലഞ്ച് ​ദിവസങ്ങളിലായി ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ് തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനായി പ്രിയദർശിനി കാർഡ് ഇറക്കുമെന്നും പോസ്റ്ററിലുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

  5. ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു

Share on WhatsApp

Share this story

പ്രിയദർശിനി സൗജന്യയാത്രക്കെതിരെ വ്യാജപ്രചരണം , ഗതാ​ഗത മന്ത്രിയുടെ ഓഫീസ് പരാതി നൽകി pathanamthittamedia.com