Skip to content

യുവനടി പ്രതിയായ മർദനക്കേസിൽ യുവനടിയുടെ ജാമ്യത്തെ എതിർത്ത് പോലീസ്

കൊച്ചി: യുവനടി പ്രതിയായ മർദനക്കേസിൽ യുവനടിയുടെ ജാമ്യത്തെ എതിർത്ത് പോലീസ്. യുവനടിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതിയിൽ റിപ്പോർട്ട്‌ നൽകി. ജാമ്യഹർജി നാളെ പരിഗണിക്കും. കേസിൽ മർദനത്തിനിരയായ യുവ ഡോക്ടർ ജോൺസൺ കെ വർഗീസിന് എതിരെ ബലാത്സംഗ പരാതിയുമായി യുവനടിയുടെ ബന്ധു രം​ഗത്തെത്തിയിരുന്നു. പരാതിക്കാരി ഉൾപ്പടെ നിരവധി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഡോക്ടറുടെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. ഡോക്ടറെ പുറത്താക്കി ആശുപത്രി മാനേജ്മെന്റ്‌.

ഈമാസം രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. യുവനടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ല എന്ന് പറഞ്ഞാണ് യുവ ഡോക്ടറെ വിളിച്ചു വരുത്തിയത്. എറണാകുളം പൊന്നുരുന്നിലെ ഫ്ലാറ്റിൽ എത്തിയതിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ചലച്ചിത്ര പ്രവർത്തകൻ ബിബിനും, യുവനടിും ഉൾപ്പെടെയുള്ളവർ ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ഡോക്ടറുടെ കയ്യിൽ ഉണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളും, സ്മാർട്ട് വാച്ചും ഇയർ ബഡ്സും അടക്കം മൂന്നുലക്ഷം രൂപയുടെ വസ്തുക്കൾ കൈക്കലാക്കി എന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ 12 പ്രതികൾ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ബിബിനും യുവനടിക്കും പുറമേ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന 10 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  2. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  3. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

  4. മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ

  5. അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി

Share on WhatsApp

Share this story

യുവനടി പ്രതിയായ മർദനക്കേസിൽ യുവനടിയുടെ ജാമ്യത്തെ എതിർത്ത് പോലീസ് pathanamthittamedia.com