മസ്‌കിന്റെ 458 മില്യൺ ഡോളർ പരീക്ഷണം പാളി ; റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ തോറ്റതിന് പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തു
വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിനും പാര്‍ട്ടിക്കും നേരിട്ട വമ്പന്‍ പരാജയത്തിന് പിന്നാലെ റിപ്പബ്ലിക്കന്‍ അനുകൂല പോസ്റ്റുകള്‍ പിന്‍വലിച്ച് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തെരഞ്ഞെടുപ്പിനായി പണം വാരിയെറിഞ്ഞിട്ടും പിന്തുണച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിക്കുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തകര്‍ന്നടിയുകയും ചെയ്ത സാഹചര്യത്തിലാണ് മസ്‌ക് പോസ്റ്റുകള്‍ മുക്കിയത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 29ന് പങ്കുവെച്ച ‘വോട്ട് റെഡ് ടുഡേ’ (Vote Red Today) എന്ന പോസ്റ്റുകളടക്കം അദ്ദേഹം ഡിലീറ്റ് ചെയ്തു.
ടെക്‌സസ് സെനറ്ററായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജെയിംസ് തലാരികോ വിജയിച്ചതിന് പിന്നാലെയാണ് മസ്‌ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തുതുടങ്ങിയതെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുകയാണോ എന്ന് ഒരു എക്സ് യൂസര്‍ ചോദിച്ചതിന് പിന്നാലെ മസ്‌കിന്റെ ചാറ്റ്‌ബോട്ടായ ഗ്രോക്കും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതായി സ്ഥിരീകരിച്ചു. ഈ ചോദ്യത്തിന് അതെ എന്നായിരുന്നു ഗ്രോക്കിന്റെ മറുപടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെ മസ്‌ക് ‘വോട്ട് റെഡ് ടുഡേ!’ എന്ന പിന്‍ ചെയ്ത മെസേജും നീക്കം ചെയ്തായും ഗ്രോക്ക് വ്യക്തമാക്കി.
അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ സ്വയം പരിഹസിച്ചുകൊണ്ടുള്ള സര്‍ക്കാസ്റ്റിക് പോസ്റ്റുകളും മസ്‌ക് പങ്കുവെച്ചിരുന്നു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കിയവരില്‍ ഒരാളായിരുന്നു ഇലോണ്‍ മസ്‌ക്. റിപ്പബ്ലിക്കന്‍ അനുകൂല രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി കുറഞ്ഞത് 458 മില്യണ്‍ ഡോളറാണ് (ഏകദേശം 4311 കോടി രൂപ) മസ്‌ക് ചെലവഴിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് കാലയളവില്‍ ആധുനിക അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവന നല്‍കിയ വ്യക്തിയായി അദ്ദേഹം മാറി
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു
-
മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ
-
അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി





