Skip to content

ന്യൂസ് ക്ലിക്കിനെതിരായ ഇ ഡി അപ്പീൽ : വിശദീകരണം തേടി ന്യൂസ് ക്ലിക്കിനും എഡിറ്റർ ഇൻ ചീഫിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയ്ക്കും സുപ്രീം കോടതി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസും എഫ്‌ഐആറും റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ന്യൂസ് ക്ലിക്കിനോടും പ്രബീര്‍ പുരകായസ്തയോടും സുപ്രീം കോടതി നിര്‍ദേശിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇ ഡിയുടെ അപ്പീല്‍ പരിഗണിച്ചത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ഇഡി അഭിഭാഷകന്‍ കേസ് മാറ്റിവെക്കാനും നാല് ആഴ്ചത്തെ സമയം അനുവദിക്കാനും ആവശ്യപ്പെട്ടു. ഈ സമയത്ത്, ഇഡി സമര്‍പ്പിച്ച അപ്പീല്‍ ‘വിശ്വാസ്യത പകരുന്നില്ല’ (does not inspire confidence) എന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.അടിസ്ഥാന കുറ്റകൃത്യവുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി പൊലീസും അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഇഡി കോടതിയെ അറിയിച്ചു.

വിധി പ്രസ്താവിക്കുന്നതില്‍ അഞ്ച് മാസത്തെ കാലതാമസം ഉണ്ടായെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ശരിയായി പരിശോധിക്കാതെയാണ് ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) റദ്ദാക്കിയതെന്നും ഇഡി വാദിച്ചു. വിദേശ നിക്ഷേപ നിയമങ്ങള്‍ മറികടക്കാന്‍ പ്രത്യേക ഘടനയുണ്ടാക്കി 9.59 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നും, ബാങ്കുകള്‍ക്കും അധികാരികള്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ഇഡി ആരോപിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  2. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  3. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

  4. മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ

  5. അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി

Share on WhatsApp

Share this story

ന്യൂസ് ക്ലിക്കിനെതിരായ ഇ ഡി അപ്പീൽ : വിശദീകരണം തേടി ന്യൂസ് ക്ലിക്കിനും എഡിറ്റർ ഇൻ ചീഫിനും സുപ്രീം കോടതി നോട്ടീസ് pathanamthittamedia.com