അലക്സ് എം.ചാക്കോ അവാർഡ് 2026 ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്
പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അലക്സ് എം.ചാക്കോയുടെ പേരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയിരിക്കുന്ന അലക്സ് എം.ചാക്കോ അവാർഡ് 2026 സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകുവാൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. അമ്പതിനായിരം രൂപയും ആറന്മുള കണ്ണാടിയും അടങ്ങുന്നതാണ് അവാർഡ്. നവംബർ 23 ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര അവാർഡ് ദാനം നിർവഹിക്കും.
ആന്‍റോ ആന്‍റണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റി നടപ്പാക്കി വരുന്ന വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയായ സ്നേഹ സ്പർശം പദ്ധതി പ്രകാരം മരണപ്പെടുന്ന വ്യാപാരികൾക്ക് നൽകുന്ന ധനസഹായ വിതരണം അഡ്വ.വർഗീസ് മാമൻ എം.എൽ.എ. നിർവഹിക്കും. പുഷ്പഗിരി മെഡിക്കൽ കോളേജും ഏകോപനസമിതി ജില്ലാ കമ്മറ്റിയും സംയുക്തമായി നടപ്പാക്കുന്ന മെഡികെയർ സർട്ടിഫിക്കറ്റ് വിതരണം അബിൻ വർക്കി എം.എൽ.എ. നിർവഹിക്കും. ജില്ലാ പ്രസിഡന്‍റ് ഏ.ജെ.ഷാജഹാൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു
-
മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ
-
അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി





