Skip to content

സാംബശിവ റാവുവിന്റെ കോഴ ആരോപണം ; വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു ഉന്നയിച്ച കോഴ ആരോപണത്തിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് എക്സൈസ് വകുപ്പിന്റെ ശുപാർശ. പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കാനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കി. പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങളുള്ളത്. സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മീഷണർ എസ്. വിനോദ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ് എന്നിവർ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന വിവരമാണ് റിപ്പോർട്ടിലുള്ളത്. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നാണ് എക്സൈസ് വിജിലൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. അന്വേഷണം വൈകിയാൽ അഴിമതിക്കാർക്കൊപ്പം സർക്കാർ നിൽക്കുകയാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്താനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ എക്സൈസ് വകുപ്പ് നീക്കം നടത്തുന്നത്. അതേസമയം, പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, എക്സൈസ് മന്ത്രി എം. ലിജു എന്നിവരുമായി ചീഫ് സെക്രട്ടറി ആശയവിനിമയം നടത്തി. യുവ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വൈകാതെ പുതിയ കമ്മീഷണറെ നിയമിക്കുമെന്നാണ് സൂചന.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  5. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

Share on WhatsApp

Share this story

സാംബശിവ റാവുവിന്റെ കോഴ ആരോപണം ; വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിച്ചേക്കും pathanamthittamedia.com