Skip to content

കാലടി സർവകലാശാല വി സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടുകൾ സത്യസന്ധമല്ലെന്ന് എം എ ബേബി

തിരുവനന്തപുരം: കാലടി സർവകലാശാല വി സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടുകൾ സത്യസന്ധമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കാലടിയിൽ നിരാഹാരമിരിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എം എ ബേബി. വൈസ് ചാൻസലർ തോന്നും പോലെ പ്രവർത്തിക്കാൻ പാടില്ല. വി സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടുകൾ സത്യസന്ധമല്ല. കാലടി സർവകലാശായിലെ വിദ്യാർത്ഥി പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ വൈസ് ചാൻസലർക്ക് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചപ്പോൾ രാഷ്ട്രീയ വൈരാഗ്യത്തോടെ വി സി മുന്നോട്ടു പോകുന്നു.

വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന കള്ളം വി സി എങ്ങനെ പറഞ്ഞു. കള്ളം പറയുന്നയാളാണെന്ന് വി സി തെളിയിച്ചു. കള്ളം പറഞ്ഞതിന് വി സി രേഖകൾ കൂടി ഉണ്ടാക്കി. വി സി പറഞ്ഞ കള്ളം ഉന്നത വിദ്യാഭ്യാസ മന്ത്രി ഏറ്റെടുത്തു. വി സിക്ക് യോജിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് റോജി എം ജോണെന്നും അദ്ദേ​ഹം ചൂണ്ടികാട്ടി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസ മന്ത്രി സത്യം പറയാൻ പഠിക്കണമായിരുന്നു. വൈസ് ചാൻസലറുടെ കള്ളത്തരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

സർക്കാരിന്റെ ഉപദേശങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചാൻസലറുടെ ചുമതലയെന്നും കേരളത്തിലെ സർവകലാശാലകൾ നിയമസഭ പാസാക്കിയ നിയമം പാലിക്കണം എം എ ബേബി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി അപരിഷ്കൃതർ എന്നാണ് സമരക്കാരെ വിശേഷിപ്പിച്ചത്. എന്നാൽ കാലടിയിലെ വിദ്യാർത്ഥി സമരം ന്യായമായതെന്നാണ് പ്രകാശ് രാജ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കാലടിയിലെ വിദ്യാർത്ഥികളുടെ നിരാഹാര സമരം വിജയത്തിലെത്തും. കാലടിയിലെ സമരം അസത്യത്തിനെതിരായ സമരമാണ്. എസ്എഫ്ഐയിൽ പ്രവർത്തിച്ചതിൽ ഈ സമരം കൊണ്ട് കൂടി അഭിമാനിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

Share on WhatsApp

Share this story

കാലടി സർവകലാശാല വി സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടുകൾ സത്യസന്ധമല്ലെന്ന് എം എ ബേബി pathanamthittamedia.com