Skip to content

ശബരിമല തീർത്ഥാടനം ; ഗ്രാമപഞ്ചായത്തുകൾക്കുള്ള ഗ്രാന്റ് വർദ്ധിപ്പിക്കണം : അഡ്വ. പഴകുളം മധു എം.എൽ.എ

റാന്നി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പ്രധാന ചുമതല വഹിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്കുള്ള ഗ്രാന്റ് വർദ്ധിപ്പിച്ച് അടിയന്തരമായി വിതരണം ചെയ്യണമെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ ആവശ്യപ്പെട്ടുശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് റാന്നി ഗ്രാമപഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന പ്രദേശങ്ങളിൽ ശുചിത്വം, കുടിവെള്ളം, മാലിന്യസംസ്കരണം, വഴിവിളക്കുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്ക് നിർണായക പങ്കുണ്ട്.

ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നിലവിലുള്ള ഗ്രാന്റ് വർദ്ധിപ്പിക്കേണ്ടതും തുക സമയബന്ധിതമായി ലഭ്യമാക്കേണ്ടതും അനിവാര്യമാണെന്നും എം.എൽ.എ പറഞ്ഞു. തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തിക സഹായം പഞ്ചായത്തുകൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിത പണിക്കർ, മെമ്പർമാരായ എ.എൻ. സോമൻ, സനുജ മീഫ, ദിലീപ് ഫിലിപ്പ്, സാബു പി. ഏബ്രഹാം, പ്രസന്നകുമാരി, ഓമന ശ്രീജിത്ത്, വിനോദ് കുമാർ, രമ്യാമോൾ, ശ്യാമള വാസുദേവൻ, അസിസ്റ്റന്റ് സെക്രട്ടറി രമേശ് കുമാർ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  5. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

Share on WhatsApp

Share this story

ശബരിമല തീർത്ഥാടനം ; ഗ്രാമപഞ്ചായത്തുകൾക്കുള്ള ഗ്രാന്റ് വർദ്ധിപ്പിക്കണം : അഡ്വ. പഴകുളം മധു എം.എൽ.എ pathanamthittamedia.com