Skip to content

മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർധിച്ചത്. നിലവിൽ ഒരു കോഴിമുട്ടയ്ക്ക് എട്ട് രൂപയാണ് വില. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നത് വില വർധനവിന് കാരണമായിട്ടുണ്ട്. ഉത്സവ സീസണിൽ മുട്ടയുടെ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. കോഴിത്തീറ്റയുടെ വില വർധിച്ചതും മുട്ടവില ഉയരാൻ കാരണമായിട്ടുണ്ട്. നേരത്തെ 1800 മുതൽ 2000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപ വരെ എത്തിയിട്ടുണ്ട്. കോഴിത്തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവും വിലക്കയറ്റത്തിന് കാരണമായി.

എത്തനോൾ നിർമാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമാണത്തിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. ഇതോടെ തീറ്റവില വർധിക്കുകയും ഉൽപാദനച്ചെലവ് ഉയരുകയും ചെയ്തു.ഉൽപാദനച്ചെലവിലെ വർധനയും വിപണിയിലെ ആവശ്യകതയുമാണ് മുട്ടവില ഉയരാൻ പ്രധാന കാരണങ്ങളെന്നാണ് വ്യാപാരികൾ പറയുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  3. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  4. മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

  5. ​സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി

Share on WhatsApp

Share this story

മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം pathanamthittamedia.com