സാംബശിവ റാവുവിനെ മാറ്റിയത് എന്തിനാണെന്നും അഴിമതി രഹിതമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: സാംബശിവ റാവുവിനെ മാറ്റിയത് എന്തിനാണെന്നും അഴിമതി രഹിതമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എൽഡിഎഫ്കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫ് ഗവൺമെൻ്റിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ അഴിമതിയുമായി ബന്ധപ്പെട്ട സ്വീകരിക്കുന്ന നിലപാടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും രാമകൃഷ്ണൻ. എക്സൈസ് വകുപ്പിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണമാണ്. ജീവനക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. കേരളത്തിൻ്റെ ചരിത്രത്തിലില്ലാത്ത നടപടിയാണിത്. തലങ്ങും, വിലങ്ങും ജീവനക്കാരെ സ്ഥലം മാറ്റുന്നു. വൈദ്യുതി മേഖലയിലും ഇതേ അവസ്ഥയാണ്. ഗവൺമെൻ്റ് അധികാരം ദുരുപയോഗപ്പെടുത്തുകയാണ്. അഴിമതിക്ക് അനുകൂലമായ ഉദ്യോഗസ്ഥരെ പുനഃസ്ഥാപിക്കുന്നു. മദ്യനയം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അതുവരെ നിലവിലെ നയം തുടരുകയാണ്. മന്ത്രിക്ക് ഇക്കാര്യത്തിൽ പങ്കുണ്ട്. ഇല്ലെങ്കിൽ എക്സൈസ് മന്ത്രി എന്തിനാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. ഗൗരവമായ അന്വേഷണം നടക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 85471 98263/ mail – eastindiabroadcasting@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
-
അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി





