കൊച്ചിയിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങവേ വിമാനത്താവളത്തിൽ കുടുങ്ങിയതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ
കൊച്ചി: കൊച്ചിയിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങവേ വിമാനത്താവളത്തിൽ കുടുങ്ങിയതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കണക്ടിങ് ഫ്ളൈറ്റ് വൈകിയതിനെത്തുടർന്ന് ശനിയാഴ്ച രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടിവന്നുവെന്ന് ദീപ്കെ എക്സിൽ കുറിച്ചു. ദീപാവലി ആഘോഷം നഷ്ടപ്പെടാതിരിക്കാൻ എങ്ങനെയെങ്കിലും വീട്ടിലെത്താൻ താൻ വെമ്പുകയായിരുന്നുവെന്നും വീട്ടിലെത്തിയില്ലെങ്കിൽ അമ്മ കൊല്ലുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെ എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ദീപ്കെ തന്റെ ദുരിതയാത്രയെക്കുറിച്ച് പറഞ്ഞത്. ദീപാവലി ദിവസം വിമാനത്താവളത്തിൽ പോകാൻ തനിക്ക് ഇഷ്ടമാണെന്നാണ് അനീഷ് ഗാവണ്ടെ പറഞ്ഞത്.
‘എല്ലാവരും ആഘോഷത്തിനായുള്ള ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച്, പരസ്പരം പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നത് കാണുന്നത് വളരെ മനോഹരമായ കാഴ്ചയാണ്. നല്ല മാനസികാവസ്ഥയിലായിരിക്കുമ്പോൾ വിമാനത്താവളത്തിലൂടെ നടക്കുന്നത് എത്രത്തോളം സന്തോഷകരമായ കാര്യമാണ്’, എൻസിപി (എസ്പി) വക്താവ് എക്‌സിൽ കുറിച്ചു.ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ദീപ്കെ തന്റെ അനുഭവം പങ്കുവെച്ചത്. ‘അതിനിടയിൽ, ഉറക്കമൊഴിഞ്ഞ് വൈകിയെത്തുന്ന കണക്ഷൻ ഫ്ളൈറ്റും കാത്ത് ഞാൻ വിമാനത്താവളത്തിൽ രാത്രി ചെലവഴിച്ചു. ദീപാവലിക്ക് എത്താത്തതിന് അമ്മ കൊന്നു കളയാതിരിക്കാൻ കൊച്ചിയിലെ സമരത്തിൽനിന്ന് എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ’, ദീപ്കെ കുറിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
-
അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി





