Skip to content

സീവാദാം ആശ്രമത്തിലെ പ്രഭാഷകനായ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈം​ഗികാരോപണ പരാതിയുമായി യുവതി

പൂനെ: വൃന്ദാവൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീവാദാം ആശ്രമത്തിലെ പ്രഭാഷകനായ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈം​ഗികാരോപണ പരാതിയുമായി യുവതി. ലൈം​ഗികമായി ഉപദ്രവിച്ചെന്നും അടിവസ്ത്രം മാത്രം ധരിച്ച് വീഡിയോ കോളിൽ വരാൻ നിർബന്ധിച്ചതായും അശ്ലീലച്ചുവയോടെ പെരുമാറിയെന്നുമാണ് ഇയാൾക്കെതിരായ പരാതി. ഞാൻ ദൈവമാണ്, എന്നെ അനുസരിക്കണം എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഇയാളുടെ പീഡനമെന്ന് യുവതി പറയുന്നു. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ഒരു വനിതാ ഭക്തയാണ് പരാതി നൽകിയിരിക്കുന്നത്. 2023ൽ ഉത്തർപ്രദേശിലെ ആശ്രമത്തിൽ കഴിയവെ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി. സോഷ്യൽ മീഡിയയിലൂടെയാണ് ഇതേവർഷം യുവതി ഇയാളുമായി പരിചയത്തിലാകുന്നത്.

പിന്നീട് ഇയാൾ യുവതിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടർന്നായിരുന്നു പീഡനം.പരാതിയിൽ ഇതുവരെ പ്രഭാഷകൻ പ്രതികരിച്ചിട്ടില്ല. പരാതിക്ക് പിന്നാലെ നിരവധി മറ്റു സ്ത്രീകളും സമാന രീതിയിൽ പരാതിയുമായി രം​ഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ നിലവിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ പോലീസ് എഫ്ഐആർ ഇടാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഭൂമാതാ ബ്രിഗേഡ് സംഘടനയുടെ അധ്യക്ഷയും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിയുടെ ഇടപെടലിനെത്തുടർന്നാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. ​സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി

Share on WhatsApp

Share this story

സീവാദാം ആശ്രമത്തിലെ പ്രഭാഷകനായ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈം​ഗികാരോപണ പരാതിയുമായി യുവതി pathanamthittamedia.com