Skip to content

എഐ ചിപ്പ് സാങ്കേതികവിദ്യ ചോർത്താൻ ചാരനീക്കം ; ആരോപണങ്ങൾ തള്ളി ചൈനയും എൻവിഡിയയും

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും മൂല്യമുള്ള എഐ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് ചൈനീസ് ചാരവനിതയുമായി രഹസ്യബന്ധം പുലർത്തിയെന്ന് യു എസ് ഇന്റലിജൻസ് റിപ്പോർട്ട്. ചൈനീസ് സർക്കാരിന് വേണ്ടി വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥയുടെ ‘ഹണിട്രാപ്പിൽ’ ജെൻസൻ കുടുങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ യുഎസ് കോൺഗ്രസ് ഇടപെട്ടതോടെ അമേരിക്കൻ സാങ്കേതിക ലോകത്ത് ഇത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മെഗാസ്പീഡ്’ എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ ഉദ്യോഗസ്ഥയായ ആലിസ് ഹുവാങ്ങുമായി ജെൻസന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2023-ൽ ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയിൽ നിന്നാണ് മെഗാസ്പീഡ് രൂപീകരിച്ചത്. അമേരിക്കയുടെ കയറ്റുമതി വിലക്കുകൾ മറികടന്ന് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ മെഗാസ്പീഡ് വഴി ചൈനയിലേക്ക് രഹസ്യമായി കടത്തിയെന്ന് അമേരിക്കൻ സുരക്ഷാ ഏജൻസികൾക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ജെൻസൻ ഹുവാങ്ങിനോട് അടിയന്തരമായി ഹാജരാകാൻ യുഎസ് ജനപ്രതിനിധി സഭയിലെ മുതിർന്ന റിപ്പബ്ലിക്കൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യം, ഇന്റലിജൻസ് തുടങ്ങിയ സുപ്രധാന കമ്മിറ്റികളിലെ അംഗങ്ങളായ ബ്രയാൻ ജെ. മാസ്റ്റ്, ജോൺ മോളെനാർ, റിക്ക് ക്രോഫോർഡ് എന്നിവരാണ് ഹിയറിംഗിനായി അദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. ആലിസുമായുള്ള ബന്ധമെന്താണെന്നും, കമ്പനിയുടെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും ഇവർ പരിശോധിക്കും. അമേരിക്കയുടെ സുപ്രധാന സാങ്കേതിക വിവരങ്ങളോ ദേശീയ സുരക്ഷാ രഹസ്യങ്ങളോ ചോർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എൻവിഡിയയുടെ ഏറ്റവും പുതിയ എച്ച് 200 എഐ ചിപ്പുകൾ ചൈനയ്ക്ക് വിൽക്കാൻ അമേരിക്ക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജെൻസൻ ഹുവാങ് 2026-ൽ ട്രംപിൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ വിവാദത്തിൽ സിഐഎയോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. ​സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി

Share on WhatsApp

Share this story

എഐ ചിപ്പ് സാങ്കേതികവിദ്യ ചോർത്താൻ ചാരനീക്കം ; ആരോപണങ്ങൾ തള്ളി ചൈനയും എൻവിഡിയയും pathanamthittamedia.com