Skip to content

അമേരിക്കയിൽ തെരഞ്ഞെടുപ്പ് തട്ടിപ്പ് കേസ് : ‘എഐ നിർമ്മിത വാദങ്ങൾ’ സമർപ്പിച്ച അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

വാഷിംഗ്ടൺ : ഇന്ത്യയിൽ എസ്ഐആർ വിവാദങ്ങൾ സജീവമായ സമയത്താണ് വിചിത്രമായൊരു കേസ് യുഎസിൽ നിന്നും പുറത്ത് വന്നത്. പൗരനാണെന്ന് തെറ്റായി അവകാശപ്പെട്ട ഒരു ഇന്ത്യൻ വംശജൻ യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെതെന്നായിരുന്നു ആ കേസ്. കേസിനിടെ കോടതിയിൽ നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വാദങ്ങൾ സമർപ്പിച്ച മൂന്ന് അഭിഭാഷകർക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ ഫെഡറൽ ജഡ്ജി രംഗത്തെത്തി. ഇന്ത്യൻ വംശജനായ പ്രതിയുടെ കേസിൽ സമർപ്പിച്ച ഹർജികളെയാണ് ജഡ്ജി മാർക്ക് പിറ്റ്മാൻ ‘ബ്ലാറ്റന്‍റ് എഐ സ്ലോപ്പ്’ (വ്യക്തമായ എഐ ചവറ്) എന്ന് വിശേഷിപ്പിച്ചത്.

അഭിഭാഷകർക്കെതിരെ നടപടിയുണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.70 -കാരനായ ഖൽവിന്ദർ സിങ് ഭേംഗുരയെ അമേരിക്കൻ പൗരനാണെന്ന് തെറ്റായി അവകാശപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുകയും 2024 -ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയും ചെയ്ത കേസിൽ ഒക്ടോബർ 27 -നാണ് കുറ്റക്കാരനായി കണ്ടെത്തിയത്. അമേരിക്കയിൽ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുള്ളയാളാണ് അദ്ദേഹം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

Share on WhatsApp

Share this story

അമേരിക്കയിൽ തെരഞ്ഞെടുപ്പ് തട്ടിപ്പ് കേസ് : ‘എഐ നിർമ്മിത വാദങ്ങൾ’ സമർപ്പിച്ച അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി pathanamthittamedia.com