പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ; ഇറാനെതിരായ ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം
ടെല്‍ അവീവ്: ഇറാനെതിരായ ഇസ്രയേലിന്റെ ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ഇറാന് ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിക്കുകയാണെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന നീക്കങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് കാറ്റ്സിന്റെ പ്രതികരണം. അതേസമയം, ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇറാന് വളരെക്കാലമായി നിഷേധിച്ചുവരികയാണ്.
ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ചകളില്‍ ബെഞ്ചമിന്‍ നെതന്യാഹുആവര്ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ ഇക്കാര്യത്തില്‍ നെതന്യാഹുവിന് ലഭിക്കുമോയന്നത് വ്യക്തമല്ല. യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ഇസ്രയേലില്‍ ഒക്ടോബര്‍ 27ന് നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാനെതിരെ രഹസ്യനീക്കം നടത്താന്‍ നെതന്യാഹുവും ഇസ്രായേല്‍ ഇന്റലിജന്‍സ് ഏജന്‍സി മൊസാദും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ വിവരം അറിഞ്ഞ അമേരിക്ക അത് തടഞ്ഞുവെന്നും ഇസ്രയേല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗാസ, ലെബനന്, സിറിയ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് അറിയിച്ചിരുന്നു. ഇറാനെതിരായ ആക്രമണത്തില്‍ ഹിസ്ബുള്ള പങ്കുചേര്‍ന്നാല്‍ അതീവ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
അമേരിക്കയിൽ തെരഞ്ഞെടുപ്പ് തട്ടിപ്പ് കേസ് : ‘എഐ നിർമ്മിത വാദങ്ങൾ’ സമർപ്പിച്ച അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി
-
ഗാദി ഐസൻകോട്ടിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കാൻ റആം ; ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിൽ ‘ജോയിന്റ് ലിസ്റ്റ്’ തീരുമാനം നിർണ്ണായകം
-
അമേരിക്കയിൽ ദീപാവലി ആഘോഷത്തിലേക്ക് അതിക്രമിച്ചുകയറി തീവ്ര വലതുപക്ഷ പ്രതിഷേധം
Most read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്റ്


