Skip to content

വനിതാ ക്ഷേമത്തെക്കുറിച്ച് സംസാരിക്കാൻ കെ.ടി.ആറിന് അർഹതയില്ല ; കവിതയുടെ വിഷയം ഉയർത്തി രേവന്ത് റെഡ്ഡിയുടെ തിരിച്ചടി

ഹൈദരാബാദ്: വനിതാ ക്ഷേമത്തിനായി ബിആർഎസ് സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്ന പാർട്ടി നേതാവ് കെ ടി രാമറാവുവിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. സ്വന്തം സഹോദരി കെ കവിതയോട് അദ്ദേഹം സ്വീകരിച്ച സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു രേവന്ത് റെഡ്ഡിയുടെ വിമർശനം. കുടുംബസ്വത്ത് പങ്കുവെക്കാൻ തയ്യാറാകാത്തതിനെ തുടർന്നു കെടിആർ സഹോദരിയെ വീട്ടിൽനിന്ന് പുറത്താക്കിയെന്നാണ് രേവന്ത് റെഡ്ഡിയുടെ ആരോപണം.ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ച് തിരിച്ചെത്തിയ സഹോദരിയോടാണ് കെടിആർ ഇത്തരത്തിൽ പെരുമാറിയതെന്നും രേവന്ത് റെഡ്ഡി വിമർശിച്ചു.

കേസുകളെ തുടർന്ന് ജയിൽവാസം കഴിഞ്ഞ് വീട്ടിലെത്തുന്ന സഹോദരിയെ അവർക്ക് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും സംരക്ഷിക്കേണ്ടത് സഹോദരന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കെ ചന്ദ്രശേഖര റാവുവിന്റെ മകനല്ലാതെ സ്വന്തം സഹോദരിയെ വീട്ടിൽനിന്ന് പുറത്താക്കിയ മറ്റാരെങ്കിലും ലോകത്തുണ്ടാകുമോയെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. സഹോദരിയോട് മോശമായി പെരുമാറിയ ഒരാൾ വനിതാ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ വിശ്വാസ്യതയും അദ്ദേഹം ചോദ്യം ചെയ്തു. കെടിആറിനെതിരെ കവിത തന്നെ നേരത്തെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവിനെയും രേവന്ത് റെഡ്ഡി വിമർശിച്ചു. സ്വന്തം സഹോദരിയെ നന്നായി സംരക്ഷിക്കണമെന്ന് മകനെ ഉപദേശിക്കേണ്ടത് പിതാവിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ കെസിആർ അതിൽ പരാജയപ്പെട്ടെന്നായിരുന്നു രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. സ്വന്തം കുടുംബാംഗങ്ങൾക്ക് നല്ല കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ കഴിയാത്ത ഒരാൾക്ക് തെലങ്കാനയിലെ നാലുകോടി ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. മുഖ്യമന്ത്രിയായിരുന്ന പത്തുവർഷക്കാലം കെസിആർ സംസ്ഥാനത്തോട് നീതി പുലർത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. ​സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി

Share on WhatsApp

Share this story

വനിതാ ക്ഷേമത്തെക്കുറിച്ച് സംസാരിക്കാൻ കെ.ടി.ആറിന് അർഹതയില്ല ; കവിതയുടെ വിഷയം ഉയർത്തി രേവന്ത് റെഡ്ഡിയുടെ തിരിച്ചടി pathanamthittamedia.com