Skip to content

പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

പത്തനംതിട്ട : പ്രാർത്ഥനാ ചടങ്ങ് നടന്ന വീട്ടിലേക്ക് ഭക്ഷണവുമായി എത്തിയയാളെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പന്തളം കടയ്ക്കാട് സ്വദേശിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാട് കുരമ്പാല തൊണ്ടത്തറ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ഗോപകുമാർ (33) ആണ് അറസ്റ്റിലായത്. നവംബർ അഞ്ചിന് രാത്രി 8.20 ഓടെ കടയ്ക്കാട് സ്വദേശിനിയായ ഷൈനി തങ്കച്ചന്‍റെ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയയാളെ മുൻ വിരോധത്തെ തുടർന്ന് പ്രതി കല്ലുകൊണ്ട് എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ ഇടതുകാലിന്‍റെ മുട്ടിന് താഴെയും കഴുത്തിന്‍റെ വലതുഭാഗത്തും പരിക്കേറ്റു.

പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരാതിക്കാരനും പ്രതിയും തമ്മിലുള്ള വ്യക്തിപരമായ വിരോധമാണ് സംഭവത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.
അടൂർ ഡി.വൈ.എസ്.പി. വിനോദിന്‍റെ മേൽനോട്ടത്തിൽ പന്തളം സി.ഐ. ബാബുകുറുപ്പിന്‍റെയും എസ്.എച്ച്.ഒ. അബിൻ പ്രസാദിന്‍റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. മാരായ മഞ്ജുമോൾ, സഞ്ജയൻ, ഉദ്യോഗസ്ഥരായ മനോജ് മുരളി, അൻവർ ഷാ, വിനീത്, ബൈജു എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ pathanamthittamedia.com