Skip to content

വഴക്കിട്ടപ്പോൾ സഹോദരിയുടെ പക്ഷം ചേർന്ന പിതാവിനെ ഉറങ്ങിക്കിടന്നപ്പോൾ വെട്ടിക്കൊന്നു ; ഗാസിയാബാദിൽ യുവാവ് അറസ്റ്റിൽ

ലക്നൗ : ഉത്തർപ്രദേശിലെ ലോണി അശോക് വിഹാറിൽ 58കാരനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരനായ മകൻ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ഇർഫാനെയാണ് (58) മകൻ മുഹമ്മദ് ഷാവേസ് (22) കൊലപ്പെടുത്തിയത്. പ്രതി മൂർച്ചയേറിയ ആയുധം (അരിവാൾ) ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് മാരകമായി വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് കുടുംബാംഗങ്ങൾ യുവാവിനെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇർഫാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കുകയും ചെയ്തു– ലോണി സർക്കിൾ എസിപി രാം കിഷൻ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് പ്രതി തന്റെ അനിയത്തിയുമായി വഴക്കിട്ടിരുന്നു. ഈ സമയം പിതാവ് മകളുടെ ഭാഗം ചേരുകയും മകനെ വഴക്കുപറഞ്ഞ് അടിക്കുകയും ചെയ്തു. ഇതിലുള്ള ദേഷ്യത്തിലാണ് പിതാവ് ഉറങ്ങുന്നതുവരെ കാത്തിരുന്ന് പ്രതി ആക്രമണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന അരിവാൾ ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് ഇയാളുടെ മൂത്ത സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോണി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് ലോണി എസ്എച്ച്ഒ യോഗേന്ദ്ര കുമാർ സിങ് പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  5. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

Share on WhatsApp

Share this story

വഴക്കിട്ടപ്പോൾ സഹോദരിയുടെ പക്ഷം ചേർന്ന പിതാവിനെ ഉറങ്ങിക്കിടന്നപ്പോൾ വെട്ടിക്കൊന്നു ; ഗാസിയാബാദിൽ യുവാവ് അറസ്റ്റിൽ pathanamthittamedia.com