Skip to content

നാന്നൂറിലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ; നാവിക സാന്നിധ്യം ശക്തമാക്കി ചൈന

ബെയ്ജിങ് : സ്വന്തം തീരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ കപ്പൽച്ചാലുകളിലേക്കും രാജ്യാന്തര സമുദ്രപ്പാതകളിലേക്കും ചൈന തങ്ങളുടെ നാവിക സാന്നിധ്യം ശക്തമാക്കുന്നു. ദക്ഷിണ ചൈനാ കടൽ മുതൽ ജപ്പാൻ, തായ്‌വാൻ എന്നിവയ്ക്ക് സമീപമുള്ള കടൽത്തീരങ്ങളിൽ വരെ പ്രതിദിനം നൂറോളം ചൈനീസ് നാവിക കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ ദ്രുതഗതിയിലുള്ള വളർച്ച അമേരിക്കൻ സൈനിക വക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ അമേരിക്കയേക്കാൾ കൂടുതൽ യുദ്ധക്കപ്പലുകൾ ചൈനയ്ക്കുണ്ട്. അമേരിക്കയ്ക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത വേഗത്തിലാണ് ചൈന തങ്ങളുടെ കപ്പൽപ്പട വികസിപ്പിക്കുന്നത്.

ദ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പ്രകാരം ഔദ്യോഗിക യുഎസ് കണക്കുകളിൽ ചൈനീസ് നാവികസേനയ്ക്ക് ഇപ്പോൾ നാന്നൂറിലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമുണ്ട്. ഇത് കപ്പലുകളുടെ എണ്ണത്തിൽ അമേരിക്കൻ നാവികസേനയേക്കാൾ 35 ശതമാനം കൂടുതലാണ്. നിലവിൽ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന ചൈന നാലാമതൊന്നിന്റെ നിർമാണത്തിലാണ്. ആധുനിക ചരിത്രത്തിൽ യുദ്ധമില്ലാത്ത ഒരു കാലഘട്ടത്തിൽ നടക്കുന്ന ഏറ്റവും വലിയ നാവിക വിപുലീകരണങ്ങളിലൊന്നാണിത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  5. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

Share on WhatsApp

Share this story

നാന്നൂറിലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ; നാവിക സാന്നിധ്യം ശക്തമാക്കി ചൈന pathanamthittamedia.com