Skip to content

ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാം കൊലപാതകത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെയെന്നാണ് സൂചന. അഭിറാമിൻ്റെ സുഹൃത്തായിരുന്നു ലക്ഷ്യമെന്ന പ്രതികളുടെ മൊഴി അന്വേഷണത്തെ വഴി തെറ്റിക്കാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ ഇപ്പോഴത്തെ നിഗമനം. പ്രതികളുടെ മൊഴിയിൽ പറയുന്നത് പോലെ അഭിറാം തന്നെ സ്ഥലത്തേക്ക് വിളിച്ചിട്ടില്ലെന്നാണ് സുഹൃത്ത് പോലീസിന് മൊഴി നൽകി. മൂന്നാംപ്രതി അനന്തയും ചോദ്യം ചെയ്യലിൽ സമാനമായ മൊഴി നൽകിയതായാണ് വിവരം. കേസിൽ ഒന്നാം പ്രതിയായ 17കാരനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൃത്യം നടപ്പാക്കിയ രീതിയും അതിന് ശേഷമുള്ള പ്രതികളുടെ നീക്കങ്ങളും ആസൂത്രണം ചെയ്തത് ഉമറാണെന്നാണ് പോലീസിൻ്റെ നിഗമനം. താനാണ് കൊലപാതകം നടത്തിയതെന്നും അതിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ സഹായത്തിനായി ഉമറിനെ വിളിച്ചു വരുത്തുകയായിരുന്നു, എന്നുമുള്ള ഒന്നാം പ്രതിയുടെ മൊഴി ഉമർ പറഞ്ഞു പഠിപ്പിച്ചതാണ് എന്നാണ് പോലീസ് കണ്ടെത്തൽ.

അഭിരാമിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ഉമറിൻ്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എങ്കിലും കേസിലെ നിർണായക തെളിവായ ഈ ബെൽറ്റ് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യലിൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. പ്രതികളുടെയും കൊല്ലപ്പെട്ട അഭിറാമിൻ്റേയും മൊബൈൽ ഫോണുകൾ എവിടെ ഒളിപ്പിച്ചു എന്ന കാര്യത്തിലും പോലീസിനെ വട്ടംചുറ്റിക്കുകയാണ് പ്രതികൾ. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇപ്പോഴും ഇരുട്ടിലാണ്. ഒന്നാം പ്രതിയായ 17കാരൻ്റെ കാമുകി അഭിറാമിൻ്റെ സുഹൃത്തായി മാറിയതും, ഉമറിൻ്റെയും ഒന്നാം പ്രതിയുടെയും കൂട്ടുകാരിയായ അനന്തയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചതുമടക്കം കാരണങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമായാൽ മാത്രമേ കോടതിയിൽ പ്രതികളെ പൂട്ടാൻ അന്വേഷണ സംഘത്തിന് സാധിക്കൂ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  3. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  4. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

  5. പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Share on WhatsApp

Share this story

ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ pathanamthittamedia.com