Skip to content

ശബരിമല സുരക്ഷ യാത്ര നടന്നു : റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഭക്തര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി ശബരിമല സുരക്ഷ യാത്ര നടത്തി. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ മണ്ണാറക്കുളഞ്ഞി ജംഗ്ഷനില്‍ നിന്ന് രാവിലെ ആരംഭിച്ച യാത്ര പമ്പ വരെയുള്ള പ്രധാന കേന്ദ്രങ്ങളും തീര്‍ത്ഥാടന പാതകളും സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. തീര്‍ത്ഥാടനകാലത്ത് റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനായി രണ്ടുമാസം മുന്‍പ്‌ പോലീസ്, ആര്‍.ടി.ഒ., പൊതുമരാമത്ത് റോഡ്സ്, ഹൈവേ, കെ.എസ്.ടി.പി. തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രാഥമിക പരിശോധനകള്‍ നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നാലുകോടി രൂപ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുകയും കഴിഞ്ഞ രണ്ടാഴ്ചയായി ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തുന്നതിനുമാണ് സുരക്ഷാ യാത്ര നടത്തിയത്. തീര്‍ത്ഥാടനകാലത്ത് നടപ്പാക്കേണ്ട സുരക്ഷാ സംവിധാനങ്ങളും വിവിധ വകുപ്പുകളുടെ ഒരുക്കങ്ങളും നേരിട്ട് പരിശോധിച്ച് പോരായ്മകള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്ഥാടന പാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ  ഭാഗമായി മണ്ണാറക്കുളഞ്ഞി മുതല്‍ ഇലവുങ്കല്‍ വരെയുള്ള റോഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹൈവേ പട്രോളിംഗ് സംവിധാനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.

തീര്‍ത്ഥാടനകാലത്ത് അപകടസാധ്യതയും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ച സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ റാന്നി, വടശ്ശേരിക്കര, ളാഹ, നിലയ്ക്കല്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ കൂടുതലായി വിന്യസിക്കും. തമിഴ്‌നാട്ടില്‍ നിന്ന് കോന്നി, കൂടല്‍ ഭാഗങ്ങളിലൂടെ എത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി ഈ മേഖലകളിലും പോലീസിനെ നിയോഗിക്കും. പന്തളം ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. റോഡുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്നതിനാണ് പോലീസിന്റെ പ്രധാന പരിഗണന. അതാത് സ്ഥലങ്ങളിലെ ഡി.വൈ.എസ്.പി., സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. തീര്‍ത്ഥാടന പാതയിലെ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ആര്‍.ടി.ഒ. യും ബന്ധപ്പെട്ട സി.ഐ. മാരും നേരിട്ട് സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

അപകട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആര്‍.ടി.ഒ. യുമായി സഹകരിച്ച് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സുരക്ഷാ യാത്രയില്‍ റോഡുകളിലെ തടസ്സങ്ങള്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, വഴികളിലെ സുരക്ഷ, വഴിയരികിലെ കാടുകള്‍ വെട്ടിത്തെളിക്കല്‍, സ്ട്രീറ്റ് ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, കടവുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോലീസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, കെ.എസ്.ഇ.ബി., ജലസേചനം, വാട്ടര്‍ അതോറിറ്റി, ഗതാഗതം, തദ്ദേശ സ്വയംഭരണം, മൈനിങ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സുരക്ഷാ യാത്രയില്‍ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

ശബരിമല സുരക്ഷ യാത്ര നടന്നു : റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ pathanamthittamedia.com