Skip to content

ഇടുക്കി ശാന്തൻപാറയിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ശാന്തൻപാറയിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ശാന്തൻപാറ ചേരിയാർ സ്വദേശിനിയായ റാണി(55) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. തുടക്കത്തിൽ ഏതെങ്കിലും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതാവാമെന്ന നിഗമനമുണ്ടായിരുന്നെങ്കിലും പോലീസ് സംഘം നടത്തിയ വിദഗ്ധ പരിശോധനയിലാണ് കൊലപാതകമെന്ന് സംശയിക്കാവുന്ന വിധത്തിലുള്ള സൂചനകൾ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് റാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് ഏകദേശം 40 മീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വീടിനുള്ളിൽ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നിർണായകമായ വിവരങ്ങളാണ് ലഭിച്ചത്. റാണിയും അക്രമിയും തമ്മിൽ വീടിനകത്തുവെച്ച് കടുത്ത മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ചുമരിലും തറയിലും രക്തപ്പാടുകൾ തെറിച്ചതിന്റെ തെളിവുകളും കണ്ടെത്തി. വീട്ടിൽവെച്ച് കൊലപാതകം നടത്തിയതിന് ശേഷം റാണിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സംശയം. ഭർത്താവ് മരണപ്പെട്ട റാണിയുടെ രണ്ടുമക്കളും ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്ന സമയത്താണ് കൃത്യം നടന്നത്.

തോട്ടങ്ങളിലേക്ക് ആവശ്യമായ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന തൊഴിൽ ചെയ്തുവന്ന റാണിയുടെ വീടിന് സമീപത്തായി ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നു. എങ്കിലും ഈ കൊലപാതകത്തിന് പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്ന് സംശയിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭ്യമായ ശേഷമേ മരണത്തിന്റെ കൃത്യമായ സ്വഭാവം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് കേസിന് സഹായകരമായ ചില തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Share on WhatsApp

Share this story

ഇടുക്കി ശാന്തൻപാറയിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി pathanamthittamedia.com